Flash News

റവ. വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി

April 24, 2019

Image Viju Achenഡാളസ്: മാര്‍ത്തോമ്മാ സഭയുടെ ക്രമീകരണം അനുസരിച്ച് മൂന്ന് വര്‍ഷത്തെ ശുശ്രുഷയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോകുന്ന നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗവും, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണ്‍ ഇടവക വികാരിയും ആയിരുന്ന റവ. വിജു വര്‍ഗീസിനും കുടുംബത്തിനും ഇടവകയുടെ നേതൃത്വത്തില്‍ സമുചിതമായ യാത്രയയപ്പ് നല്‍കി.

റവ. മാത്യു ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 21 ഞായറാഴ്ച ശുശ്രുഷാനന്തരം കൂടിയ സമ്മേളനത്തില്‍ ഇടവക വെസ് പ്രസിഡന്‍റ് ജേക്കബ് സെമണ്‍, സെക്രട്ടറി പ്രകാശ് എബ്രഹാം, വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഷേര്‍ളി എബ്രഹാം, സജു കോര, ഈപ്പന്‍ വര്‍ഗീസ്, ബിജി മാത്യു, ആശാ തോമസ്, ഫെബാ ജേക്കബ് എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്ന് സംസാരിച്ചു. സജി പള്ളിക്കല്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഇടവകയുടെ സ്നേഹോപകാരം ട്രസ്റ്റിമാരായ ബായ് എബ്രഹാം, ജോര്‍ജ് തോമസ് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു.

ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നേറ്റിവ് അമേരിക്ക മിഷന്‍, മീഡിയ കമ്മിറ്റി എന്നിവയുടെ കണ്‍വീനറായും, ഡാളസിലെ കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. മാവേലിക്കര സ്വദേശിയായ റവ. വിജു വര്‍ഗീസ് അറിയപ്പെടുന്ന ചിത്രകാരന്‍കൂടി ആണ്. പല വിദേശ രാജ്യങ്ങളിലും താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിട്ടുണ്ട്.

തേവലക്കര സ്വദേശിയായ ഷെറിന്‍ മെര്‍ലി വിജു ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഡെന്നിസ്, ഡെറില്‍ എന്നിവരാണ് മക്കള്‍.

ഷാജി രാമപുരം

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top