Flash News

ഐപി‌എല്‍: ചെന്നൈ സൂപ്പര്‍ കിംഗിസ് സണ്‍‌റൈസേഴ്സ് ഹൈദരാബാദിനെ തോല്പിച്ചു

April 24, 2019

csk-8

ചെന്നെ സൂപ്പര്‍ കിംഗിസ് സണ്‍റെസേഴ്സ് ആറ് വിക്കറ്റിന് ഹെദരാബാദിനെ പരാജയപ്പെടുത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് ചെന്നെ സൂപ്പര്‍ കിങ്സ് സണ്‍റെസേഴ്സ് ഹെദരാബാദിനെ പരാജയപ്പെടുത്തിയത്. ഹെദരാബാദ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു ബോള്‍ ബാക്കി നില്‍ക്കെ ചെന്നെ മറികടക്കുകയായിരുന്നു. വാട്സന്‍റെ ബാറ്റുകള്‍ ഒരിക്കല്‍ കൂടി താളം കണ്ടെത്തിയ മത്സരത്തില്‍ ആദ്യാവസാനം ആവേശം നിറയ്ക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചു.

ജയത്തോടെ പോയിന്‍റ് പട്ടികയില്‍ വീണ്ടും ചെന്നെ സൂപ്പര്‍ കിങ്സ് ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ആദ്യം ബാറ്റ് ചെയ്ത ഹെദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് നേടിയത്. മനീഷ് പാണ്ഡെയുടെയും ഡേവിഡ് വാര്‍ണറുടെയും വെടിക്കെട്ട് ബാറ്റിങ് മികവിലായിരുന്നു ഹെദരാബാദിന്‍റെ മുന്നേറ്റം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹെദരാബാദിന് തുടക്കം പിഴച്ചു. ടീം സ്കോര്‍ 5 ല്‍ എത്തിയപ്പോഴേക്കും അക്കൗണ്ട് പോലും തുറക്കാതെ ജോണി ബെയര്‍സ്റ്റോ മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ക്ക് കൂട്ടായി എത്തിയ മനീഷ് പാണ്ഡെ തകര്‍ത്തടിച്ചതോടെ ഹെദരാബാദ് തകര്‍ച്ചയില്‍ നിന്നും കരകയറി. രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തികച്ച് ശേഷമാണ് വാര്‍ണര്‍ പുറത്തായത്.

ഇരുവരും അര്‍ധസെഞ്ചുറിയും നേടി. 45 പന്തില്‍ 57 റണ്‍സെടുത്ത വാര്‍ണറെ ഹര്‍ഭജനാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ വിജയ് ശങ്കറും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഹെദരാബാദ് സ്കോര്‍ വീണ്ടും ഉയര്‍ത്തി. 26 റണ്‍സുമായി ശങ്കര്‍ മടങ്ങിയപ്പോഴും മനീഷ് പാണ്ഡെ പുറത്താകാതെ നിന്നു. 49 പന്തില്‍ 83 റണ്‍സാണ് മനീഷ് പാണ്ഡെ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങില്‍ ചെന്നെയ്ക്കും ആദ്യ ചുവട് പിഴച്ചു. ഒരു റണ്‍സുമായി ഡു പ്ലെസിസാണ് ആദ്യം പുറത്തായത്. എന്നാല്‍ പിന്നെ കണ്ടത് ബാറ്റിങ് വെടിക്കെട്ടായിരുന്നു. സുരേഷ് റെയ്നയും വാട്സണും തകര്‍ത്തടിച്ചതോടെ ചെന്നെ സ്കോര്‍ബോര്‍ഡ് ഉയര്‍ന്നു. സന്ദീപ് ശര്‍മ്മ എറിഞ്ഞ ആറാം ഓവറില്‍ മാത്രം റെയ്ന പറത്തിയത് നാല് ഫോറും ഒരു സിക്സുമായിരുന്നു. എന്നാല്‍ റെയ്നയ്ക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല. 38 റണ്‍സുമായി റെയ്ന പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ അമ്പാട്ടി റയ്ഡുവും വാട്സണ് മികച്ച പിന്തുണ നല്‍കി.

മൂന്നാം വിക്കറ്റിലും ചെന്നെ താളം കണ്ടെത്തിയതോടെ വിജയലക്ഷ്യത്തിലേക്ക് വേഗം അടുത്തു. വാട്സണ്‍ സെഞ്ചുറിയിലേക്കും. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ ജോണി ബെയര്‍സ്റ്റോയ്ക്ക് ക്യാച്ച് നല്‍കി സെഞ്ചുറിയ്ക്ക് നാല് റണ്‍സ് അകലെ വാട്സണ്‍ വീണു. പിന്നാലെ അമ്പാട്ടി റയ്ഡുവും. അവസാന ഓവറിലെ അവസാന പന്തുകളിലേക്ക് കളി നീങ്ങിയതോടെ കഴിഞ്ഞ മത്സരഫലത്തിലേക്കാണോ ചെന്നെ എത്തുന്നത് എന്നും ഒരു നിമിഷം ചിന്തിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ കേദാര്‍ ജാദവിലൂടെ ചെന്നെ ലക്ഷ്യം മറികടക്കുകയായിരുന്നു,


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top