Flash News

യു.എന്‍. അംബാസഡറായി കെല്ലി നൈറ്റിനെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന് ട്രംപ്

April 24, 2019 , പി.പി. ചെറിയാന്‍

downloadവാഷിംഗ്ടണ്‍ ഡി.സി.: മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന യുണൈറ്റഡ് നേഷന്‍സ് യു.എസ് അംബാസഡറായി ഇപ്പോള്‍ കാനഡയില്‍ യു.എസ് അംബാസഡറായ കെല്ലി നൈറ്റ് ക്രാഫ്റ്റിനെ നാമനിര്‍ദ്ദേശം ചെയ്യുമെന്ന് വൈറ്റ് ഹൗസ് സൂചന നല്‍കി.

അടുത്ത ആഴ്ച തന്നെ ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നിക്കി ഹെയ്‌ലി രാജിവെച്ചതിനുശേഷം പല പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നുവെങ്കിലും കെല്ലിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.

കെല്ലിക്ക് സെനറ്റ് കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നതിന് വലിയ കടമ്പ കടക്കേണ്ടിവരുമെന്നാണ് സൂചന. കാബിനറ്റ് റാങ്കിലുള്ള യു.എന്‍ അംബാസഡറെ സൂക്ഷ്മ പരിശോധനയ്ക്കും ഇന്റര്‍വ്യുവിനുശേഷമേ നിയമിക്കാനാവൂ എന്ന് ഡമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോററ്റിനെ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള ട്രംപിന്റെ താല്‍പര്യം വിഫലമാവുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top