Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കോവിഡ്-19: യുഎസ് മരണസംഖ്യ 98,000 കവിഞ്ഞു, കണ്‍വെന്‍ഷനെക്കുറിച്ച് നോര്‍ത്ത് കരോലിന ഗവര്‍ണര്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്   ****    പെരുന്നാള്‍ ദിനത്തില്‍ സ്നേഹ സദ്യയൊരുക്കി കള്‍ച്ചറല്‍ ഫോറം   ****    കോവിഡ്-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,535 പുതിയ കേസുകള്‍, തുടര്‍ച്ചയായ അഞ്ചാം ദിവസവും ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു   ****    പരീക്ഷാര്‍ഥികള്‍ക്ക് ഫ്രറ്റേണിറ്റി കോവിഡ്-19 പ്രതിരോധ ബൂത്തുകള്‍ തുടങ്ങി   ****    ഷാജി വര്‍ഗീസ് (കുഞ്ഞ് – 55) ഹ്യൂസ്റ്റണില്‍ നിര്യാതനായി   ****   

തന്റെ ചിലവിനുള്ള പണം ഇപ്പോഴും അമ്മ തരാറുണ്ടെന്ന് മോദി; മമത കുര്‍ത്തയും സമ്മാനിക്കാറുണ്ട്

April 24, 2019

modi_akshay240419_c-d95മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയോ എന്ന് എപ്പോള്‍ കണ്ടാലും ഒബാമ ചോദിക്കുമെന്ന് മോദി. മൂന്നു മണിക്കൂര്‍ മാത്രമാണ് താന്‍ ഉറങ്ങാറുള്ളതെന്നും കൂടുതല്‍ ഉറങ്ങണമെന്ന് പലരും തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും അക്ഷയ്കുമാറിനോടൊപ്പമുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. തന്റെ ചിലവിനുള്ള പണം ഇപ്പോഴും അമ്മ തരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബാംഗങ്ങളുമൊത്ത് വളരെക്കുറച്ച് സമയം മാത്രമേ ജീവിതത്തില്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും മോദി അഭിമുഖത്തില്‍ അനുസ്മരിക്കുന്നുണ്ട്. അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമുള്ള ജീവിതം വളരെ ചെറുപ്പത്തില്‍ത്തന്നെ തനിക്ക് നഷ്ടപ്പെട്ടു. തനിക്കൊപ്പം ചെലവഴിച്ച് സമയം നഷ്ടപ്പെടുത്തുന്നത് എന്തിനെന്ന് അമ്മ ചോദിക്കാറുണ്ടെന്നും മോദി പറയുന്നു.

maxresdefaultഒരു പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. തന്റേതുപോലുള്ള പശ്ചാത്തലത്തില്‍നിന്നു വരുന്നവര്‍ക്ക് അത്തരം സ്വപ്നങ്ങള്‍ അസാധ്യമായിരുന്നു. എംഎല്‍എ ആയതിനു ശേഷമാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

1962-ലെ യുദ്ധത്തിനായി മെഹ്‌സാന സ്റ്റേഷനില്‍നിന്ന് പട്ടാളക്കാര്‍ തീവണ്ടിയില്‍ കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ പട്ടാളക്കാരുടെ ത്യാഗം തനിക്ക് വലിയ പ്രചോദനമാണ് നല്‍കിയതെന്നും ഒരു പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ചിരുന്നെന്നും മോദി പറയുന്നു.

പ്രതിപക്ഷ നേതാക്കന്മാരുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനു മികച്ച ബന്ധമാണ് പങ്കുവയ്ക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി ഒരിക്കല്‍ പാര്‍ലമെന്റില്‍ വച്ച് ദീര്‍ഘനേരം സംസാരിച്ചിരുന്നുവെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു. അന്നു അദ്ഭുതസ്തബ്ധരായ പലരും ഈ സഹവര്‍ത്തിത്വത്തിന്റെ രഹസ്യത്തെക്കുറിച്ചു ചോദിച്ചിരുന്നു. ആസാദ് അതിനു നല്ലൊരു മറുപടി നല്‍കുകയും ചെയ്തു. “നിങ്ങള്‍ മനസ്സിലാക്കുന്നത് ശരിയല്ല, ഞങ്ങള്‍ ഒരു കുടുംബം പോലെയാണ്”- മോദി പറഞ്ഞു.

pradhanmantri and akshay kumarമമതാ ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്ത സമ്മാനമായി നല്‍കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങള്‍ കൊടുത്തയയ്ക്കാറുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മമതയും അത്തരം പലഹാരങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. ‘തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇക്കാര്യം പറയാന്‍ തനിക്ക് മടിയില്ല’- മോദി പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തിനതീതമായ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അക്ഷയ്കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചായിരുന്നു അഭിമുഖം.

167463-akshya-interview-modi

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top