Flash News

‘ആകാശഗംഗ-2’ ചിത്രീകരണം തുടങ്ങി

April 24, 2019

akashaganga2-1വിനയന്‍ സംവിധാനം ചെയ്യുന്ന ‘ആകാശഗംഗ-2’ വിന്റെ ചിത്രീകരണം തുടങ്ങി. ‘ആകാശഗംഗ-2’ ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞതായി വിനയന്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ദിവ്യാ ഉണ്ണി, റിയാസ് എന്നിവർ അഭിനയിച്ച ‘ആകാശഗംഗ’ പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ആദ്യ ഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിക്കുന്നത്. സിനിമ ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് വിനയൻ വ്യക്തമാക്കി. ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന രണ്ടാം ഭാഗമായിരിക്കും പുറത്തിറങ്ങുക എന്നും വിനയൻ പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ഈ ഹൊറർ ചിത്രം ഒരുങ്ങുന്നത്. ‘ചാലക്കുടിക്കാരൻ ചങ്ങാതി’ യ്ക്ക് ശേഷം വിനയൻ ഒരുക്കുന്ന ചിത്രമാണ് ഇത്.

akasagangaഹൊററും കോമഡിയും കൂട്ടിയിണക്കി വിനയൻ ഒരുക്കിയ ചിത്രമായിരുന്നു ‘ആകാശഗംഗ’. 1999ൽ റിലീസ് ചെയ്ത് ചിത്രം തിയേറ്ററുകളിൽ വിജയം നേടുകയും 150 ദിവസത്തോളം ഓടുകയും ചെയ്തിരുന്നു. ചിത്രം ‘അവളാ ആവിയാ’ എന്ന പേരിൽ തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.

സലീംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക, പുതുമുഖം ആരതി എന്നിവരാണ് ‘ആകാശഗംഗ-2’ൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പ്രകാശ് കുട്ടി . ബിജിബാല്‍ സംഗീതമൊരുക്കുന്നു. ഹരിനാരായണനും രമേശന്‍ നായരുമാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.

akashaganga2-2

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top