Flash News

പുല്‍‌വാമയും ബാലാക്കോട്ടും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രസംഗിച്ച മോദിക്കെതിരെ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

April 24, 2019

org_59464201904031242ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചാരണ വേദികളില്‍ പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും പരാമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ എന്‍.ഡി.ടി.വി. ന്യൂസ് ചാനലിനോട് ഇക്കാര്യം പറഞ്ഞത്.

ഇത്തരം പ്രസ്താവനകള്‍ നിരന്തരം നടത്തുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് നടപടി സ്വീകരിക്കും. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി ആദ്യമായി പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് മിന്നലാക്രമണവും രാഷ്ട്രീയ വിഷയമാക്കിയത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടി നല്‍കിയവര്‍ക്കുമാകട്ടെ നിങ്ങളുടെ വോട്ടുകള്‍ എന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിനെതിരെ സി.പി.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍, തുടര്‍ന്നും നിരവധി വേദികളില്‍ മോദി സൈനിക നടപടി സര്‍ക്കാറിന്റെ നേട്ടമാണെന്ന തരത്തില്‍ സംസാരിച്ചിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും സൈന്യത്തെ രാഷ്ട്രീയവത്കരിച്ച് വിവിധ വേദികളില്‍ പ്രസംഗിച്ചിരുന്നു. സൈന്യത്തിന്റെ നേട്ടങ്ങള്‍ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. സൈന്യത്തെ ‘മോദിയുടെ സേന’ എന്ന് യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് വിരമിച്ച സൈനിക മേധാവികള്‍ പ്രസിഡന്റിന് കത്ത് നല്‍കിയത് വിവാദമായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതയും ദേശീയ സുരക്ഷയും പ്രധാന പ്രചാരണായുധമാക്കിയ ബി.ജെ.പിയാണ് കൂടുതല്‍ തവണയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം അവഗണിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top