Flash News

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യം താലിബാനേക്കാള്‍ ക്രൂരരാണെന്ന് ഐക്യരാഷ്ട്ര സഭ

April 24, 2019

merlin_138435630_0208bf2a-ff1d-477e-a2a3-f9426967ec6c-articleLarge (1)കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. അമേരിക്കന്‍ സൈന്യവും അഫ്ഗാനിസ്ഥാന്‍ സെന്യവും താലിബാനെക്കാള്‍ ക്രൂരരാണെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മനുഷ്യാവകാശത്തെക്കുറിച്ച് ലോക രാജ്യങ്ങളെ ഉപദേശിക്കുന്ന അമേരിക്ക അഫ്ഗാനിസ്ഥാനിലെ സാധാരണക്കാരോട് പെരുമാറുന്നത് അതിക്രൂരമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ അമേരിക്കന്‍ സെന്യവും അഫ്ഗാന്‍ സെന്യവും കൊലപ്പെടുത്തിയവരുടെ കണക്ക് കണ്ട് ഞെട്ടലിലാണ് ഐക്യരാഷ്ട്ര സഭ.

കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ 53 ശതമാനം പേരും സര്‍ക്കാരിന്‍റെ പ്രതിനിധികളായ അഫ്ഗാനിസ്ഥാന്‍ സെന്യത്തിന്‍റെയും അമേരിക്കന്‍ സെന്യത്തിന്‍റെയും ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. 2013 മുതല്‍ 2018 വരെയുള്ള കണക്കുകളാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ അതേസമയം പത്ത് വര്‍ഷത്തെ കണക്കില്‍ ഏറ്റവുമധികം പേരെ കൊലപ്പെടുത്തിയത് താലിബാനും മറ്റ് നിരോധിത തീവ്രവാദ സംഘടനകളുമാണ്. കൊല്ലപ്പെട്ട സാധാരണക്കാരില്‍ 58 ശതമാനം പേരെയാണ് ഇവര്‍ ഇല്ലാതാക്കിയത്. ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസവും ആക്രമണങ്ങളില്‍ നേരിയ തോതിലുള്ള അയവു വന്നിട്ടുണ്ട്. മേഖലയില്‍ സമാധാനം പുന: സ്ഥാപിക്കാനുള്ള തീവ്ര പരിശ്രമങ്ങളാണ് നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top