Flash News

ഫോമാ കേരളാ കണ്‍വന്‍ഷന്‍ ജൂണ്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

April 24, 2019 , സജി എബ്രഹാം

CM Chief Guestതിരുവല്ല: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) കേരളാ കണ്‍വന്‍ഷന്‍ കേരളത്തിന്‍റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ രണ്ടിന് തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യും. ഫോമാ കേരളത്തില്‍ പ്രളയത്തില്‍ അകപ്പെട്ട നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ (ഫോമാ വില്ലേജ്) താക്കോല്‍ ദാനവും അദ്ദേഹം നിര്‍വഹിക്കും. ഫോമയുടെ ഏറ്റവും പുതിയ ചാരിറ്റി പ്രവര്‍ത്തനമായ ഫോമാ വില്ലേജ് നിര്‍മ്മിക്കപ്പെടുന്ന തിരുവല്ലയ്ക്ക് സമീപമുള്ള കടപ്രയിലാണ് ആഘോഷമായ ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ മറ്റ് മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എമാര്‍, സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യ സഹകരണത്തോടെയാണ് ചടങ്ങുകള്‍ നടക്കുക.

ആഗസ്റ്റില്‍ ഉണ്ടായ അതിദാരുണമായ വെള്ളപ്പൊക്ക സമയത്ത് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലിന്‍റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ ഒന്നാണ് കടപ്ര. ജനങളുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ട അദ്ദേഹം അമേരിക്കയിലെത്തി നാഷണല്‍ കമ്മിറ്റി കൂടിയ സമയത്താണ് പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കണം എന്ന ആശയം കമ്മിറ്റിയില്‍ അവതരിപ്പിച്ചത്. എല്ലാവരും ഒരേ മനസോടെ അദ്ദേഹത്തിന്‍റെ ഒപ്പം നിന്നതിന്‍റെയും, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ്, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയും, ജനറല്‍ ബോഡിയും, അനിയന്‍ ജോര്‍ജ്, ജോസഫ് ഔസോ,നോയല്‍ മാത്യു, ബിജു തോണിക്കടവില്‍, തോമസ് കുയിലാടന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ പ്രയത്നവും കൂടിയായപ്പോള്‍ മനോഹരമായ ഫോമാ വില്ലേജ് എന്ന പദ്ധതി പൂര്‍ണതയിലേക്ക് എത്തുകയായിരുന്നു . ‘തണല്‍’ എന്ന സംഘടന വില്ലേജിന്‍റെ നിര്‍മ്മാണച്ചുമതല കൂടി ഏറ്റെടുത്തതോടെ വളരെ പെട്ടെന്ന് തന്നെ വീടുകളുടെ പണി മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ വന്നപ്പോള്‍ വിളിച്ചുകൂട്ടിയ പ്രവാസി സുഹൃത്തുക്കളുടെ സമ്മേളനത്തില്‍ അദ്ദേഹത്തിന് ഫോമാ ഒരു വാക്കു നല്‍കിയിരുന്നു. കേരളത്തിന്‍റെ പ്രളയക്കെടുതിയില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്കായി തണലൊരുക്കുമെന്ന്. ആ വാക്കാണ് ഫോമാ ജൂണ്‍ 2നു പാലിക്കുന്നത്. ഫോമാ അദ്ദേഹത്തിന് നല്‍കിയ വാക്ക് പാലിക്കുമ്പോള്‍ ആ സുവര്‍ണ്ണ നിമിഷത്തിന്‍റെ ഉദ്ഘാടകന്‍ ആകുന്നത് അദ്ദേഹം തന്നെ. ഫോമയുടെ ഭാരവാഹികള്‍ക്കും, ഈ പ്രൊജക്ടിന് അകമഴിഞ്ഞു സഹായിച്ചവര്‍ക്കും ഈ നിമിഷം അഭിമാനത്തിന്റേതാതാണ്.

നിരവധി വ്യക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ഫലമാണ് ഫോമാ വില്ലേജ് പ്രോജക്ട്. ഫോമയുടെ വളര്‍ച്ചയ്ക്ക് തുടക്കം മുതല്‍ പ്രവര്‍ത്തിച്ച അംഗ സംഘടനകള്‍, പ്രതിസന്ധികളില്‍ ഒപ്പം നിന്ന സംഘടനാ നേതാക്കള്‍, ഇപ്പോഴും സഹായവുമായി ഓടിയെത്തുന്ന ഫോമാ സ്നേഹികളായ സുഹൃത്തുക്കള്‍, അങ്ങനെ നിരവധി ആളുകളുടെ പരിപൂര്‍ണ്ണ സഹായം കൊണ്ടാണ് ഫോമാ വില്ലേജ് പ്രൊജക്ട് പൂര്‍ത്തിയാക്കുന്നത് .

ഈ മഹനീയ പദ്ധതി കേരളത്തിന് സമര്‍പ്പിക്കുന്ന മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ സുഹൃത്തുക്കളെയും ജൂണ്‍ രണ്ടിന് കടപ്രയിലെ ഫോമാ വില്ലേജിലേക്ക് ഹൃദയപുരസരം ക്ഷണിക്കുന്നതായി ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സജി എബ്രഹാം എന്നിവര്‍ അറിയിച്ചു.
‌‌‌‌‌‌‌‌‌‌‌‌******
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top