Flash News

കാ​തോ​ലി​ക്കാ ​ദി​നാ​ഘോ​ഷ​വും അഭി. ഐ​റേ​നി​യോ​സ് തി​രു​മേ​നിക്ക് സ്വീ​ക​ര​ണ​വും

April 24, 2019

FB_IMG_1555718876854റോക്ക്‌ലാന്‍ഡ് (ന്യൂയോര്‍ക്ക്): റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ വി. നോമ്പിലെ 36-ാം ഞായറാഴ്ച കാതോലിക്കാദിനം ആഘോഷിച്ചു.

ഏപ്രില്‍ 7-ാം തിയ്യതി ഞായറാഴ്ച വി. കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിന്റെ ആമുഖത്തോടുകൂടിയ യോഗത്തില്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കൂബ് മാര്‍ ഐറേനിയോസ് മുഖ്യ സന്ദേശം നല്‍കി. അഭിവന്ദ്യ തിരുമേനിയുടെ സന്ദേശത്തില്‍ കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ, സ്വയം ഭരണവും സ്വയം ശീര്‍ഷകത്വവുമുള്ള ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലുള്ള സ്വതന്ത്ര സഭയാണെന്നും, യാതൊരു വിദേശ ശക്തിക്കും വിധേയമല്ലെന്നും പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അസ്തമിച്ചിരിക്കുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന് പരിശുദ്ധ സഭയുടെ അധീനതയില്‍ ഉള്ള ദേവാലയങ്ങളുടെ ഭരണക്രമത്തില്‍ യാതൊരുവിധമായ അവകാശവും ഇല്ലെന്നും, 2017 ജൂലൈ മൂന്നിലെ വിധിയെ ആസ്പദമാക്കി അദ്ദേഹം ഉദ്ബോധിപ്പിച്ചു. 1653, 1912, 1934, 1958, 2017 തുടങ്ങിയ വര്‍ഷങ്ങള്‍ പരിശുദ്ധ സഭയുടെ നിര്‍ണ്ണായകമായ നാഴികക്കല്ലാണെന്നും അതിന്റെ പ്രാധാന്യത്തെ ആര്‍ക്കും തിരസ്ക്കരിക്കുവാന്‍ സാധ്യമല്ലെന്നും അഭി. തിരുമേനി അനുസ്മരിച്ചു. മലങ്കര അസോസിയേഷന്‍ അംഗം ജോണ്‍ ജേക്കബ് ആശംസ അര്‍പ്പിച്ചു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം പോത്തന്‍ അഭിവന്ദ്യ. ഐറേനിയോസ് തിരുമേനിയുടെ എപ്പിസ്‌കോപ്പല്‍ ജൂബിലിയെപ്പറ്റിയും അഭിവന്ദ്യ തിരുമേനിയുടെ സിഎഎസ്എ ചെയര്‍മാന്‍ പദവി നേട്ടങ്ങളെപറ്റിയും വിശദമായി സംസാരിക്കുകയും തിരുമേനിക്ക് പൊന്നാട അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ചൊല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രതിജ്ഞ എല്ലാ വിശ്വാസികളും ഉറച്ച സ്വരത്തില്‍ ആവര്‍ത്തിച്ചു. ഇടവക ട്രസ്റ്റി റജി കുരീകാട്ടില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ചര്‍ച്ച് ക്വയറിന്റെ നേതൃത്വത്തില്‍ അതിമനോഹരമായി ആലപിച്ച കാതോലിക്കാ മംഗളഗാനത്തോടുകൂടി യോഗം അവസാനിച്ചു.

ഫിലിപ്പോസ് ഫിലിപ്പ് 

FB_IMG_1555718810533 FB_IMG_1555718628864 FB_IMG_1555718644493 FB_IMG_1555718779649

 

******
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top