Flash News

‘ഫാനി’ വന്നേക്കും; തമിഴ്‌നാട് തീരം ജാഗ്രതയില്‍; കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

April 25, 2019

Fani-cycloneതിരുവനന്തപുരം: തമിഴ്‌നാട് തീരത്ത് വ്യാഴാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച ശ്രീലങ്കയുടെ തെക്ക് കിഴക്ക് കടലില്‍ ന്യൂനമര്‍ദ്ദം ഉണ്ടാവുകയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപം പ്രാപിച്ച് തമിഴ്‌നാടിന്റെ തീരത്തേയ്ക്ക് ആഞ്ഞുവീശുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ ചുഴലിക്കാറ്റ് കേരളത്തെ ബാധിച്ചേക്കില്ല. എന്നാല്‍ ചുഴലിക്കാറ്റിനൊപ്പമുണ്ടാകുന്ന ശക്തമായ മഴ കേരളത്തിലും ലഭിച്ചേക്കും. ചുഴലിക്കാറ്റുണ്ടായാല്‍ അതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്.

ഈ മാസം 29നും 30നും മെയ് ഒന്നിനുമായിരിക്കും കേരളത്തില്‍ വ്യാപകമായ മഴയും കാറ്റുമുണ്ടാവുക. നാളെ മുതല്‍ ഞായറാഴ്ച വരെ കടലില്‍ കാറ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്ത്യന്‍ മഹാസമുദ്രം, ഭൂമധ്യരേഖയോട് ചേര്‍ന്ന് ഈ ഭാഗത്തുള്ള സമുദ്രം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം. തീവ്രമായ കടല്‍ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ 26-ന് അതിരാവിലെ തന്നെ ഏറ്റവും അടുത്തുള്ള തീരത്ത് എത്തിച്ചേരണമെന്ന് നിര്‍ദേശമുണ്ട്.

ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാവും. 28-ാം തീയതിയോടെ ഇത് 80-90 കിലോമീറ്റര്‍ വേഗത്തിലാവുമെന്നും തമിഴ്‌നാട് തീരത്ത് ഇത് 40-50 കിലോമീറ്റര്‍ വേഗത്തിലാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍വരെ ഉയരാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top