Flash News

അന്തര്‍സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിന് കിട്ടാനുള്ളത് 15 കോടി നികുതി

April 25, 2019

2222222തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് പിരിഞ്ഞ് കിട്ടാനുള്ള നികുതി കുടിശ്ശിക 15 കോടി. 2014 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ളതാണ് നികുതി കുടിശ്ശിക.

ഇക്കാലയളവില്‍ കര്‍ണാടകത്തില്‍ നിന്നു വന്ന കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ക്ക് ഒരു സീറ്റിന് ത്രൈമാസ നികുതി 1440-ല്‍ നിന്ന് 4000 രൂപയായി ഉയര്‍ത്തി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച സുരേഷ് കല്ലട സ്റ്റേ സമ്പാദിച്ചു. 2016 ജൂലായില്‍ അന്തിമവിധി വരുന്നതുവരെ 1540 രൂപവെച്ചാണ് നികുതി അടച്ചത്. നികുതിവര്‍ധന ശരിവെച്ച കോടതി മുന്‍കാലപ്രാബല്യത്തോടെ നികുതിയീടാക്കാന്‍ അനുമതി നല്‍കി. ബസുകള്‍ക്കുപുറമേ ഇക്കാലയളവില്‍ സംസ്ഥാനത്തേക്ക് വന്ന ചെറിയ വാഹനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ 25 കോടി രൂപയ്ക്കുമേല്‍ കുടിശ്ശികയുണ്ട്.

നികുതി കുടിശ്ശിക അടയ്ക്കാതിരിക്കാന്‍ ബസുകളുടെ രജിസ്‌ട്രേഷന്‍ ഓപ്പറേറ്റര്‍മാര്‍ മാറ്റി. കര്‍ണാടകയില്‍ രജിസ്ടര്‍ ചെയ്ത വാഹനങ്ങള്‍ ആന്ദ്രയിലേക്ക് കടത്തി മാറ്റി രജിസ്ടര്‍ ചെയ്തു. ഇവ വീണ്ടും കര്‍ണാടകയിലെത്തിച്ച് പുതിയ നമ്പറില്‍ രജിസ്ടര്‍ ചെയ്തു. ഇതോടെ നികുതി പിരിക്കാന്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് രജിസ്‌ട്രേഷന്‍ നോക്കി ബസുകള്‍ കണ്ടുപിടിക്കാനാകാത്ത അവസ്ഥ വന്നു. എന്നാല്‍ എന്‍ജിന്‍, ഷാസി നമ്പറുകള്‍വെച്ച് ഇവ നികുതി കുടിശ്ശികയുള്ള പഴയ വാഹനങ്ങളാണെന്ന് കണ്ടെത്തിയെങ്കിലും ഉന്നതതല സ്വാധീനത്തില്‍ നടപടിയൊതുങ്ങി.

അതേസമയം കല്ലടയടക്കം സംസ്ഥാനത്ത് നികുതി കുടിശ്ശിക വരുത്തിയ ബസ് ഓപ്പറേറ്റര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നികുതി കുടിശ്ശിക അടയ്ക്കണമെന്നാവിശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് അയച്ചു തുടങ്ങി.

അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുക്കും. നടപടികള്‍ അവലോകനം ചെയ്യുന്നതിനോടൊപ്പം ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കെതിരെ എങ്ങനെ നടപടി സ്വീകരിക്കുമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ഹരിയാന,മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനങ്ങളും കേരളത്തില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഗതാഗത കമ്മീഷണറുമായി ചര്‍ച്ച നടത്തിയിട്ടുള്ള വിവരങ്ങള്‍ ഗതാഗത സെക്രട്ടറി യോഗത്തില്‍ അറിയിക്കും.

എന്നാല്‍ അന്തര്‍സംസ്ഥാന ബസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും നടപടികള്‍. ഇതിനായി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കെഎസ്ആര്‍ടിസി ആരംഭിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top