Flash News
തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****    ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്‌; പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്   ****    മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം   ****   

“മാറി നില്‍ക്ക് അങ്ങോട്ട്” എന്ന് ഇടതുമുന്നണിയോട് വോട്ടര്‍മാര്‍ പറഞ്ഞതാകാനും സാധ്യത !!

April 25, 2019

Pinarayi-Angry-01മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ “മാറി നില്‍ക്ക് അങ്ങോട്ട്” എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് പറഞ്ഞെങ്കില്‍ അതില്‍ അരിശപ്പെടുന്നതിലോ അമര്‍ഷം കൊള്ളുന്നതിലോ കാര്യമില്ല. കാരണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മനോഭാവമാണ് സഖാവിന്റെ വാക്കുകളില്‍ പ്രതിഫലിച്ചത്. വോട്ടിംഗ് ശതമാനം കൂടിയതിന്റെ രഹസ്യം മറ്റൊന്നല്ല. വോട്ടര്‍മാര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടും ഇടതുമുന്നണിയോടും ഇത്തവണ “മാറി നില്‍ക്ക് അങ്ങോട്ട്” എന്ന് പറയാതെ പറഞ്ഞതിന്റെ വ്യക്തമായ സൂചനയായി കാണണമല്ലോ പോളിംഗ് ശതമാനത്തിലെ വര്‍ദ്ധന. അത് പാര്‍ട്ടിയില്‍ പലര്‍ക്കും മനസിലായിട്ടില്ലെങ്കിലും തനിക്ക് ബോദ്ധ്യപ്പെട്ടുവെന്നേ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ പ്രതിഫലിക്കുന്നുള്ളൂവെന്ന് മനസിലാക്കാന്‍ മെയ് 23 ന് വോട്ടെണ്ണി തീരുംവരേ കാത്തിരിക്കേണ്ടിവരും.

സൂക്ഷ്മദൃക്കായ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഫലം എങ്ങിനെവരുമെന്ന് തനിക്ക് അറിയാവുന്ന സ്ഥിതിക്ക് വാര്‍ത്തകളില്‍ കുരുക്ക് പണിയാന്‍ മിടുക്കരായ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ തലവെച്ചുകൊടുക്കാന്‍ തയ്യാറുണ്ടാവില്ല. വോട്ടിംഗ് ശതമാനത്തിലെ വര്‍ദ്ധന എങ്ങിനെ കാണുന്നുവെന്ന നിരുപദ്രവമെന്ന് തോന്നാവുന്ന ചോദ്യത്തിന് മറുപടി പറയാന്‍ നിന്നു കൊടുത്താല്‍ തുടര്‍ന്ന് ചോദ്യങ്ങളുടെ മാലപ്പടക്കത്തിന് തിരി കൊളുത്തും. അവിടെ ചിലപ്പോള്‍ തന്റെ മുന്നണിക്ക് വന്‍ നേട്ടമെങ്കിലും ഉണ്ടാവുമെന്ന് പറഞ്ഞുവെന്നിരിക്കട്ടെ. എങ്കില്‍ എത്ര സീറ്റ് കിട്ടുമെന്നാവും അടുത്ത ചോദ്യം. കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്‌പോലെ ഇരുപതില്‍ ഇരുപതും എന്ന് പറയാന്‍ അദ്ദേഹം തയ്യാറായെന്ന് വരില്ല. അവിടെ സംഖ്യപറഞ്ഞാലും പറഞ്ഞില്ലെങ്കിലും പൊല്ലാപ്പാണ്. കൊക്ക് എന്ന് പറഞ്ഞാല്‍ കാക്ക എന്ന് കേള്‍ക്കുന്ന ചിലരെങ്കിലും തന്റെ വാക്കുകള്‍ മാന്തിക്കീറി ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ കണ്ടെത്തിയെന്ന് വരും. ഈ അവസ്ഥയില്‍ കയ്യില്‍ കോലുമായി വരുന്നവര്‍ വല്ലവരും തന്റെ ദേഹത്ത് തട്ടരുതെന്ന് കരുതി “മാറി നില്‍ക്ക് അങ്ങോട്ട്” എന്ന് വടക്കന്‍ ശൈലിയില്‍ ഒരു ഡയലോഗ് കാച്ചിയെന്ന് സമാധാനിച്ചാല്‍ മതി.

വോട്ടിഗ് ശതമാനം കൂടിയ പശ്ചാത്തലത്തില്‍ പല നേതാക്കളും മുന്‍കൂര്‍ജാമ്യമെടുത്തുതുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട്ട് സിപിഎം. ജില്ലാ സെക്രട്ടറി പി.മോഹനന്റെ പത്രസമ്മേളനത്തിലെ വാക്കുകള്‍. കടുത്ത മത്സരം നടന്ന വടകരയിലും കോഴിക്കോട്ടും വോട്ടുകച്ചവടം നടന്നുവെന്നാണ് മോഹന്‍ പറയുന്നത്. അതായത് ബിജെപി രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചെന്ന്. ഇതേ സ്വരം തന്നെയാണ് കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. പ്രേമചന്ദ്രനെതിരെ മത്സരിച്ച കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണത്തിലും. ഇനിയിപ്പോള്‍ ഏതൊക്കെ ജില്ലകളില്‍ നിന്ന് ഇത്തരം വിലയിരുത്തലുകള്‍ വരുന്നുവെന്നറിയാന്‍ കാത്തിരിക്കാം. പുറത്ത് കാണിക്കുന്നില്ലെങ്കിലും ഫലത്തെ ക്കുറിച്ച് വല്ലാത്തൊരാശങ്കയിലാണ് ഇടതുപക്ഷം.

ഇതേ അവസരത്തില്‍ താമര ജയിക്കുമെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരം, പത്തനം തിട്ട, തൃശ്ശൂര്‍ നിയോജക മണ്ഡലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ വോട്ട് മറിയുമോ എന്ന് സഖാക്കളില്‍ ആശങ്കയുണ്ടുതാനും. അതേ അവസരത്തില്‍ ഈ മുന്നിടത്തും താമര വിരിയാതിക്കാന്‍ സഖാക്കള്‍ കൈപ്പത്തി മുത്തുമെന്നാണ് ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിന്റെ ഭയം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top