Flash News

കേരളത്തിലെ ബസ് ലോബികള്‍ക്കുവേണ്ടി റെയില്‍‌വേ ഒത്തു കളിച്ചു

April 25, 2019

maxresdefaultതിരുവനന്തപുരം: കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബസ് ജീവനക്കാരെ അറസ്റ്റു ചെയ്തതിനു പിന്നാലെ ബസ് ലോബികളും റെയില്‍‌വേയും നടത്തിയ ഒത്തുകളിയുടെ ഞെട്ടിപ്പിക്കുന്ന രഹസ്യവും പുറത്തായി. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ബംഗളൂരുവിലേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരാവിദിത്വമാണ്. ട്രെയിന്‍ സര്‍വീസുകള്‍ ഉറപ്പ് വരുത്തേണ്ടത് റെയില്‍‌വേയും. എന്നാല്‍ ബംഗളൂരുവിലേക്കുള്ള ട്രയിനുകളുടെ എണ്ണവും സമയവും ദിവസവും പരിശോധിക്കുമ്പോഴാണ് റെയില്‍വേയുടെ ഉന്നതർക്കിടയിൽ ബസ് ലോബിക്കുള്ള സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

2014-ല്‍ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട തിരുവനന്തപുരം-ബംഗളൂരു ട്രെയിന്‍ പ്രഖ്യാപിക്കപ്പെട്ട് നാലു വര്‍ഷത്തോളം യാഥാര്‍ത്ഥ്യമായില്ല. ടൈം ടേബിളില്‍ ഇടംപിടിച്ചിട്ടും ഇവ നാലു വര്‍ഷം ഓടാതിരുന്നതിന്റെ പിന്നില്‍ ബസ്സ് ലോബിയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഒടുവില്‍ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന് യാഥാര്‍ത്ഥ്യമായ ട്രെയിനിന്റെ സമയം നിശ്ചയിച്ചിരിക്കുന്നതാവട്ടെ രാവിലെ 10.45നു ശേഷം ബംഗളൂരുവില്‍ എത്തുന്ന നിലയിലാണ്. കാലത്ത് ഓഫീസിൽ എത്തേണ്ടവർക്ക് ഈ സമയക്രമം പറ്റാത്തതിനാൽ യാത്രക്കാര്‍ കുറവാകുമെന്ന് ബസ്സ് ലോബി കണക്കു കൂട്ടുന്നു. ഇതിനു പുറമെ യാത്രക്കാര്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ബാനസവാടിയിലേക്കാണ് ട്രെയിൻ സര്‍വീസ് നടത്തുന്നത്.

ഏറ്റവും തിരക്കുള്ള ദിവസങ്ങളില്‍ ട്രെയിനുകളുടെ എണ്ണം കുറയ്ക്കുകയും തിരക്കില്ലാത്ത ദിവസങ്ങളില്‍ എണ്ണം കുട്ടിയുമാണ് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വെ ബസ്സ് ലോബിക്ക് ഒത്താശ ചെയ്യുന്നത്.

ട്രെയിനുകളുടെ എണ്ണം നോക്കിയാല്‍, റെയില്‍വേയും ബസ്സ് ലോബിയും തമ്മിലുള്ള ഒത്തുകളി ആർക്കും എളുപ്പത്തില്‍ മനസ്സിലാകും.

ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ:

തിങ്കള്‍-2 , ചൊവ്വ-3, ബുധന്‍-3, വ്യാഴം-4 (തിരക്കില്ലാത്ത ദിവസം), വെളളി-3(തിരക്കുളള ദിവസം), ശനി-2 (തിരക്കുളള ദിവസം), ഞായര്‍-4 (തിരക്കില്ലാത്ത ദിവസം).

തിരുവനന്തപുരത്തുനിന്നുളള ബംഗളൂരു ട്രെയിനുകൾ:

തിങ്കള്‍-3, ചൊവ്വ-2, ബുധന്‍-3, വ്യാഴം-4 (തിരക്കില്ലാത്ത ദിവസം), വെളളി-4 (തിരക്കില്ലാത്ത ദിവസം), ശനി-3 (തിരക്കുളള ദിവസം), ഞായര്‍-2 (ഏറ്റവും തിരക്കുളള ദിവസം).

ബസ്സുടമകള്‍ പിരിവെടുത്ത് പണം നല്‍കിയാണ് റെയില്‍വെ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ മധ്യകേരളത്തില്‍നിന്ന് 6 മണിക്കൂര്‍ കൊണ്ട് ബംഗളൂരുവില്‍ എത്താന്‍ കഴിയുമായിരുന്ന നിലമ്പൂര്‍- നഞ്ചന്‍ഗുഡ് റെയില്‍പാത അട്ടിമറിക്കപ്പെട്ടത് ബസ്സ് ലോബിയുടെ സ്വാധീനം മൂലമാണെന്നും ആരോപണമുണ്ട്. താരതമ്യേന അപ്രായോഗികമായ തലശ്ശേരി-മൈസൂര്‍ പാത പൊടിതട്ടിയെടുത്തത് ഇവരുടെ ഇടപെടൽ കൊണ്ടാണെന്നും ബംഗളൂരുവിലെ വിവിധ മലയാളി സംഘടനകള്‍ സംശയിക്കുന്നു. മതിയായ ട്രെയിൻ സൗകര്യം ഇല്ലാത്തതിന്റെ മറവിൽ ബംഗളൂരുവിലേക്കും തിരിച്ചുമുള്ള ബസ്സ് യാത്രയ്ക്ക് സ്വകാര്യ ബസ്സുകൾ ഈടാക്കുന്നത് വൻനിരക്കാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top