Flash News

വയസ്സ് 39: കുട്ടികള്‍ 38; ഇത് ഉഗാണ്ടയിലെ മറിയം നബാറ്റന്‍സി എന്ന അമ്മ

April 26, 2019

aaaaaamarലോകത്തിലെ ഏറ്റവും വേഗത്തില്‍ 38 കുട്ടികളുടെ അമ്മയാകുക എന്ന റിക്കോര്‍ഡ് ചിലപ്പോള്‍ ഉഗാണ്ടയിലെ മറിയം നബാറ്റന്‍സി എന്ന 39 കാരിക്കായിരിക്കും. ഇവര്‍ അഞ്ച് തവണ നാല് കുട്ടികളെ പ്രസവിച്ചപ്പോള്‍ നാല് തവണ പ്രസവിച്ചത് മൂന്ന് കുട്ടികളെ വീതമാണ്. ആറ് തവണ ഇരട്ടകളെയും പ്രസവിച്ചു. എല്ലാം കൂടി കൂട്ടിയാല്‍ 39 കുട്ടികള്‍. 12ാം വയസുമുതല്‍ ഒരൊറ്റ ഭര്‍ത്താവില്‍ നിന്നും കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തുടങ്ങിയതാണ് മറിയം.

ആഫ്രിക്കയിലെ ഉഗാണ്ടയില്‍ കംപാലയില്‍ നിന്നും 50 കിലോമീറ്റര്‍ മാറിയുള്ള കാപ്പിത്തോട്ടത്തിന് നടുവിലാണ് സിമന്റ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച നാല് പരിതാപകരമായ വീടുകളിലാണ് മറിയം 38 കുട്ടികളുമായി ഇപ്പോള്‍ ജീവിക്കുന്നത്.

ആദ്യ കുട്ടികള്‍ പിറന്നപ്പോള്‍ തന്നെ അസാധാരണമായ വലിപ്പമുള്ള അണ്ഡങ്ങളാണ് മറിയത്തിനുള്ളതെന്ന് ഡോക്ടര്‍മാര്‍ അവരെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ ഗര്‍ഭനിരോധന ഗുളികകള്‍ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് അപകടമാണെന്നും ഡോക്ടര്‍മാര്‍ മറിയത്തെ അറിയിച്ചു. ഇതിനാലാണ് ഇവര്‍ക്ക് ഇത്രയും കുട്ടികളെ പ്രസവിക്കേണ്ടി വന്നത്.

പ്രസവങ്ങള്‍ക്കിടയില്‍ നിരവധി സങ്കീര്‍ണതകള്‍ മറിയത്തിനുണ്ടായിട്ടുണ്ട്. ഇതുവരെയുള്ള പ്രസവങ്ങള്‍ക്കിടെ ആറു കുട്ടികള്‍ മരിക്കുന്നത് മറിയത്തിന് കാണേണ്ടി വന്നിട്ടുണ്ട്.

അവസാനം ഇത്രയധികം സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്നെ ഭര്‍ത്താവ് വിട്ടുപോയ മറിയം വളരെ കഷ്ടപ്പെട്ടാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ഇവര്‍ ചെയ്യാത്ത ജോലികളില്ല. കൂടാതെ മുതിര്‍ന്ന കുട്ടികള്‍ ഉള്ളതിനാല്‍ അവര്‍ അമ്മയെ സഹായിക്കാനും സഹോദരങ്ങളെ വളര്‍ത്താനുമായി ജോലികള്‍ ചെയ്യുന്നു.

ആഫ്രിക്കയിലെ ഏറ്റവും വലിയ കുടുംബമാണ് മറിയത്തിന്റേത്. ആഫ്രിക്കയില്‍ മറ്റ് ഭൂഖണ്ഡങ്ങളേക്കാള്‍ ഫെര്‍ട്ടിലിറ്റി നിരക്ക് വളരെ കൂടുതലാണ്. ഉഗാണ്ടയില്‍ ഇത് ശരാശരി ഒരു സ്ത്രീക്ക് 5.6 കുട്ടികള്‍ എന്നതാണ്. ലോകത്ത് ഒരു സ്ത്രീക്ക് 2.4 എന്നതും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top