Flash News

ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഇന്ന് തുടക്കം

April 26, 2019 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

getPhotoഡാളസ്: ടെക്‌സാസിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബായ ഫുട്‌ബോള്‍ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്‌സിസി ആഭിമുഖ്യത്തില്‍ നടക്കുന്ന ആന്വല്‍ ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഇന്ന് തുടക്കം. മുന്‍ കേരള താരം ലേണല്‍ തോമസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ഏപ്രില്‍ 26 , 27 തീയതികളില്‍ ഡാളസ് ഇന്‍ഡോര്‍ സോക്കര്‍ സോണിലാണ് (2323 Crown Rd, Dallas, TX 75229) മത്സരങ്ങള്‍. ഫൈനല്‍ ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഫ്‌ളഡ് ലൈറ്റില്‍ നടക്കും. ന്യൂയോര്‍ക്ക്‌സ്, ഒക്ലഹോമ, ഹൂസ്റ്റണ്‍, ഓസ്റ്റില്‍, ഡാളസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ഒന്‍പതു ടീമുകള്‍ ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. എഫ്‌സിസി പ്രസിഡണ്ട് മഞ്ചേഷ് ചാക്കോയോയുടെ നേതൃത്വത്തില്‍ ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഷിനു പുന്നൂസ് എക്‌സ്പ്രസ് ഫാര്‍മസി കരോള്‍ട്ടന്‍ (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍), സ്‌പൈസ് വാലി ഏഷ്യന്‍ ഫുഡ് മാര്‍ട്ട് , സിബി സെബാസ്റ്റ്യന്‍ ക്രിസ്റ്റല്‍ റൂഫിങ് കണ്‍സ്ട്രക്ഷന്‍ എന്നിവര്‍ ടൂര്‍ണമെന്റ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍)) എന്നിവര്‍ സ്‌പോണ്‍സേഴ്‌സ് ആണ് . കായികപ്രേമികളെ വേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മഞ്ചേഷ് ചാക്കോ 469 258 8688 , മാത്യു മാത്യൂസ് (സാബു ) 214 460 8058 , ഗ്രെഗ് വാഴച്ചിറ 469 363 4734 (ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റേഴ്‌സ്).

getNewsImages


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top