Flash News

നാല് താരങ്ങളെ അര്‍ജ്ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

April 27, 2019

b8bd59a5572c348489504eaa7d950c7aമുംബൈ: നാല് ക്രിക്കറ്റ് താരങ്ങളെ അര്‍ജ്ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ. ഇന്ത്യന്‍ വനിതാ ടീം അംഗം പൂനം യാദവിന് പുറമെ പുരുഷ ടീം അംഗങ്ങളായ രവീന്ദ്ര ജഡേജ, മുഹമ്മഷ് ഷമി, ജസ്പ്രീത് ബൂമ്ര എന്നിവരെയാണ് ബിസിസിഐ ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.

2013-ല്‍ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ച പൂനം യാദവ് ഒരു ടെസ്റ്റിലും 41 ഏകദിനത്തിലും 54 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ലെഗ് ബ്രേക്ക് ബൗളറായ പൂനത്തിന്റെ പേരില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 140 വിക്കറ്റുകളുണ്ട്. 2009ല്‍ ഇന്ത്യക്കായി അരങ്ങേറിയ ജഡേജ 41 ടെസ്റ്റിലും 151 ഏകദിനത്തിലും 40 ടി20 മത്സരങ്ങളിലും കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റില്‍ 400 വിക്കറ്റുകളാണ് ജഡേജയുടെ സമ്പാദ്യം.

കുടുംബപ്രശ്‌നങ്ങളും ഫോമില്ലായ്മയും കാരണം പലപ്പോഴും  ടീമിന്  പുറത്തായ മുഹമ്മദ് ഷമി ആസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യക്കായി 40 ടെസ്റ്റിലും 63 ഏകദിനത്തിലും ഏഴ് ടി20 മത്സരങ്ങളിലും കളിച്ച ഷമി 235 വിക്കറ്റുകളും സ്വന്തമാക്കി. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബൂമ്ര ഇന്ത്യക്കായി 10 ടെസ്റ്റിലും 49 ഏകദിനങ്ങളിലും 42 ടി20 മത്സരങ്ങളിലുമാണ് ഇതുവരെ കളിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ 185 വിക്കറ്റുകളാണ് ബുമ്രയുടെ സമ്പാദ്യം

കൂടാതെ, ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഗോള്‍ കീപ്പറായ ഗുര്‍പ്രീത് സ്ങ് സന്ധുവിനെയും ഫോര്‍വേര്‍ഡ് കളിക്കാരന്‍ ജെജെയെയും അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top