Flash News

രണ്ടാമത് യൂത്ത് ഇന്ത്യ ഫ്രണ്ടി കപ്പ് റോക്ക്സ്റ്റാര്‍സ് ക്രിക്കറ്റ് ക്ലബ്ബിന്

April 28, 2019 , ഫിറോസ് പുതുക്കോട്

Dറിയാദ് : രണ്ടാമത് യൂത്ത് ഇന്ത്യ ഫ്രണ്ടി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ റോക്ക്സ്റ്റാര്‍സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ടെക്സാ ട്രാവന്‍‌കൂര്‍ ക്ലബ്ബിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റോക്ക്സ്റ്റാര്‍സ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടെക്സാ ട്രാവങ്കൂര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടിയപ്പോള്‍ റോക്ക്സ്റ്റാര്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം പിന്തുടര്‍ന്നു വിജയിക്കുകയായിരുന്നു.

ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായും ടൂര്‍ണമെന്‍റിലെ മികച്ച ബൗളറായും റോക്സ്റ്റാറിന്‍റെ നീതുവിനെ തിരഞ്ഞെടുത്തപ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റ്സ്മാനായും, മാന്‍ ഓഫ് ദി സീരീസ് ആയും ടെക്സാ ട്രാവന്‍കൂറിന്‍റെ നുമാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് ഇന്ത്യ ക്ലബ്ബ് റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ടൂര്‍ണമെന്‍റില്‍ റിയാദിലെ പ്രമുഖരായ 24 ടീമുകള്‍ പങ്കെടുത്തപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാരിയര്‍ റിയാദ് സ്റ്റാര്‍സ്, റോക്ക് സ്റ്റാര്‍സ്, ടെക്സാ ട്രാവന്‍‌കൂര്‍, ആര്‍ എന്‍ സി ടസ്കേര്‍സ് എന്നീ ടീമുകള്‍ സെമി ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരച്ചു. ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ഫ്രണ്ടി കമ്മ്യൂണിക്കേഷന്‍സ് തലവന്‍ സുഹെല്‍ സിദ്ദീഖി വിന്നേഴ്സ് ട്രോഫി കെമാറി.

ടൂര്‍ണ്ണമെന്‍റിനോടനുബന്ധിച്ചു പുറത്തിറക്കിയ ലക്കി കൂപ്പണ്‍ വിജയികളായി റിഷാദ് ഫല്‍വ (ഒന്നാം സമ്മാനം), മുജീബ് ഫല്‍വ (രണ്ടാം സമ്മാനം), മുസ്തഫ ബത്ത (മൂന്നാം സമ്മാനം), ജോജി മാത്യൂ (നാലാം സമ്മാനം), അലി ഫല്‍വ, അബ്ദൂമന്‍ഹല്‍, റോളന്‍ സനയ്യ, അസീസ് സനയ്യ, അഖില്‍ (അഞ്ചാം സമ്മാനം), നൗഷാദ് അരീക്കോട് (സ്പോട്ട് ലക്കി ഡ്രോ വിന്നര്‍) എന്നിവരെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള സമ്മാനദാനം ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു . എയര്‍ ഇന്ത്യ റീജിയണല്‍ ഹെഡ് മാരിയപ്പന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുക്കാട്, ബെസ്റ്റ് കാര്‍ഗോ മാനേജര്‍ ആഷിഖ്, ലുലു ഫ്രണ്ട് മാനേജര്‍ സിദ്ധീഖ്, യൂത്ത് ഇന്ത്യ ക്ലസ്റ്റര്‍ പ്രസിഡന്‍റ് തൗഫീഖ് റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.

ടൂര്‍ണമെന്‍റ് കോഓര്‍ഡിനേറ്റര്‍മാരായ മുഹ്സിന്‍, മജീദ് തുപ്പത്ത്, റിഷാദ് എളമരം, അന്‍സീം ബഷീര്‍, ഫൈസല്‍, ശഫീക്ക്, അഖില്‍, രാജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top