Flash News

വിദേശ പൗരത്വമുണ്ടെന്ന ആരോപണം: രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്

April 30, 2019

rahul gandhi_2ന്യൂഡല്‍ഹി: വിദേശ പൗരത്വമുണ്ടെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നോട്ടീസ്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിന് വിദേശ പൗരത്വം ഉണ്ടെന്നാണ് സ്വാമി ആരോപിക്കുന്നത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

2003-ല്‍ ബാക്‌ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ യു.കെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു. അതിന്റെ ആന്വല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്.

എന്നാല്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്തരമൊരു നടപടിയെന്നത് ശ്രദ്ധേയമാണ്. വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നുമാണ് രാഹുല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

 
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top