Flash News

മാത്തന്‍ സ്കറിയ വെട്ടശ്ശേരിലിന്റെ നിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

April 30, 2019 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

Newsimg1_97999284വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ ട്രഷററും, മുന്‍ പ്രസിടെന്റും ഫൊക്കാനയുടെ മുന്‍ സെക്രട്ടറിയുമായ ടെറന്‍സണ്‍ തോമസിന്റെ ഭാര്യാ പിതാവ് മാത്തന്‍ സ്കറിയ വെട്ടശ്ശേരിലില്‍ (ജോര്‍ജ്കുട്ടി ) ഏപ്രില്‍ 29 ന് ന്യൂ യോര്‍ക്കില്‍ നിര്യാതനായി പരേതയായ റേച്ചല്‍ മാത്തന്‍ ആണ് ഭാര്യ. .മാത്തന്‍ സ്കറിയ വെട്ടശ്ശേരിലിന്റെനിര്യാണത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേന്‍ അനുശോചനം രേഖപ്പെടുത്തി .

മക്കള്‍:ജിജി മാത്യു ഇടംപാടത്തു, ജോഷ്‌ന എബി, ആനി ടെറന്‍സണ്‍, പരേതനായ ജെറി മാത്തന്‍ ,ജെസ്സി ജേക്കബ്, ഷീബ ചെറിയാന്‍, ജാന്‍സി രാഹുല്‍, മരുമക്കള്‍: മാത്യു ഇടംപാടത്തു, എബി കുരിയാക്കോസ്,ടെറന്‍സണ്‍ തോമസ്, സിബു ജേക്കബ്, വിശാല്‍ ചെറിയാന്‍, രാഹുല്‍ പുത്തൂരാന്‍.

പ്രാര്‍ത്ഥന: മെയ് 1 , 2019 രാത്രി ഏഴ് മണിമുതല്‍ ന്യൂ യോര്‍ക്കില്‍ ഉള്ള ടെറന്‍സണ്‍ തോമസിന്റെ വസതിയില്‍വെച്ചും .

പൊതുദര്‍ശനം: മെയ് 2 വ്യാഴാഴ്ച 5 മണി മുതല്‍ 9 മണി വരെ ന്യൂ യോര്‍ക്കില്‍, പോര്‍ച്ചസ്റ്ററില്‍ ഉള്ള സെന്റ് . ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച്ച്ചും (St. George Orthodox Church, 360 Irving Ave, Port Chester, NY 10573).

സംസ്ക്കാരം: മെയ് 3 , 2019 വെള്ളിയാഴ്ച രാവിലെ 9 മണിമുതല്‍ 11 മണിവരെയുള്ള പോര്‍ച്ചസ്റ്റര്‍ സെന്റ് . ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ന്യൂ റോഷലില്‍ ഉള്ള ബീച്ചവുഡ്‌സ് സെമിത്തേരിയില്‍ (179 Beechwood Ave, New Rochelle, NY) നടത്തും .

മാത്തന്‍ സ്കറിയ വെട്ടശ്ശേരിലിന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം അന്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ജോയി ഇട്ടന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സെക്രട്ടറി നിരീഷ് ഉമ്മന്‍, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജന്‍ റ്റി ജേക്കബ് മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ ഒരു അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top