Flash News

132 വര്‍ഷം മുന്‍പ് മരണപ്പെട്ട രണ്ടു വയസ്സുകാരന്റെ ശവക്കല്ലറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പൂക്കളും കളിപ്പാട്ടങ്ങളും !!

May 1, 2019

New-Project-3-9132 വര്‍ഷങ്ങള്‍ക്കു മുന്‍പ്, അതായത് 1885 ജൂണ്‍ മാസത്തില്‍ മരണപ്പെട്ട രണ്ടു വയസ്സുകാരന്റെ ശവക്കല്ലറക്ക് മുന്നിൽ മാസത്തിൽ ഒരു തവണ പൂക്കളും കളിപ്പാട്ടങ്ങളും പ്രത്യക്ഷപ്പെടുന്നത് എങ്ങനെയെന്ന് പ്രദേശവാസികള്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷങ്ങളായി. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിൽ ഹോപ്‌വാലി സെമിത്തേരിയിൽ ഹെർബട്ട് ഹെന്‍‌ട്രി ഡിക്കർ എന്ന രണ്ടുവയസുകാരന്‍റെ ശവക്കല്ലറയിലാണ് ഇങ്ങനെ കളിപ്പാട്ടങ്ങളും പൂക്കളും പ്രത്യക്ഷപ്പെടുന്നത്. എട്ടു വർഷമായി ഇതു തുടരുന്നെങ്കിലും ആരാണ് ഈ കളിപ്പാട്ടങ്ങൾ ഇവിടെക്കൊണ്ടു വന്ന് വയ്ക്കുന്നതെന്ന് കണ്ടെത്താൻ ഈ പ്രദേശവാസികൾക്കായില്ല.

ഇപ്പോള്‍ ഇതാ ഇതിന്‍റെ ഉത്തരം ലഭിച്ചിരിക്കുന്നു. ഓസ്ട്രേലിയന്‍ ചാനല്‍ എബിസിയാണ് ഇതിന് ഉത്തരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താ ലിങ്കില്‍ ജൂലിയ റോഡ്സ് എന്ന ഹോപ്പ്‌വാലി സ്വദേശി കുറിച്ചു “ഞാനും എന്‍റെ സുഹൃത്ത് വിക്കി ലോയ്സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വയ്ക്കാറ്” എന്ന് .

ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയില്‍ കണ്ടത് വളരെ സങ്കടപ്പെടുത്തിഎന്നും അത് തങ്ങളെ അത് ശുചീകരിച്ച് അവിടെ ചില കളിപ്പാട്ടങ്ങള്‍ വെക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. അത് പിന്നീട് വര്‍ഷങ്ങളായി തുടര്‍ന്നു, ഇവര്‍ പറയുന്നു.

cmtry

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top