Flash News

വരുന്നൂ….. ഫെയ്സ് ബുക്ക് പുതിയ രൂപത്തിലും ഭാവത്തിലും…!!

May 2, 2019

facebook-fb5-0-1280x720കാലിഫോര്‍ണിയ: ഫേസ്ബുക്കിന് അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കമ്പനി. കാലിഫോര്‍ണിയയിലെ സാന്‍ ഹോസെയില്‍ നടന്ന കമ്പനിയുടെ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

പുതിയ രൂപത്തിലും ഭാവത്തിലും ഫേസ്ബുക്കിന്റെ പുതിയ വേര്‍ഷന്‍ ഉടന്‍ ഉപഭോക്താക്കളില്‍ എത്തും. ഇതുവരെയുള്ള ഡിസൈനില്‍ നിന്നും വ്യത്യസ്തമായ ഫേസ്ബുക്ക് വേര്‍ഷനാണ് പുറത്തെത്താന്‍ പോകുന്നത്. എഫ്ബി 5 എന്നാണ് പുതിയ ഡിസൈനിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. വീഡിയോകള്‍ക്കും ഇവന്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് പുതിയ വേര്‍ഷന്‍. മെസെഞ്ചര്‍ ആപ്പിലും പുതിയ മാറ്റങ്ങള്‍ ഫേസ്ബുക്ക് വരുത്തിയിട്ടുണ്ട്. പ്രവര്‍ത്തന വേഗം വര്‍ധിപ്പിക്കും വിധമാണ് ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മെസഞ്ചറില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ഫേസ്ബുക്ക്. നിലവില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലുള്ള ചാറ്റ് നടക്കണമെങ്കില്‍ അത് സീക്രറ്റ് ചാറ്റ് ആയിരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിനാണ് ഫേസ്ബുക്ക് മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നത്.

ആപ്ലിക്കേഷന്റെ സൈസ് കുറയ്ക്കുകയും വേഗത്തില്‍ ഓപ്പണാകുകയും ചെയ്യുന്ന തരത്തിലുള്ള ഡിസൈനുമാണ് മറ്റൊരു പ്രധാന പ്രത്യേകത. പുതുക്കിയ മെനുബാറില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് ഐക്കണ്‍ ഒഴിവാക്കിയപ്പോള്‍ നോട്ടിഫിക്കേഷനൊപ്പം ഫേസ്ബുക്ക് വാച്ച് ഐക്കണും ഗ്രൂപ്പ് ഐക്കണും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ വരും മാസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. എന്നാല്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബൈല്‍ ആപ്പുകളില്‍ ഉടന്‍ തന്നെ മാറ്റങ്ങള്‍ ലഭ്യമാകുന്നതാണ്.

അതേസമയം സ്വകാര്യതക്ക് വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ഡിസൈനാണ് തങ്ങള്‍ രൂപം നല്‍കുകയെന്ന് ‘ഭാവി സ്വകാര്യമാണ്’ എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ എഫ്8 കോണ്‍ഫറന്‍സില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു. സ്വകാര്യതയുടെ പേരില്‍ തങ്ങള്‍ക്ക് ചീത്തപ്പേരുണ്ടെന്ന് ഫേസ്ബുക്ക് മേധാവി തുറന്ന് സമ്മതിച്ചു. എങ്കിലും സ്വകാര്യതയിലാണ് തങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും വിവിധ ഉല്‍പ്പന്നങ്ങള്‍ പുനര്‍ രൂപകല്‍പന ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മോശം നിയമ സംവിധാനങ്ങളുള്ള രാജ്യങ്ങളിലും സോഷ്യല്‍ മീഡിയ ഡാറ്റ ആവശ്യപ്പെടുന്ന സര്‍ക്കാറുകള്‍ ഉള്ള രാജ്യങ്ങളിലും തങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top