Flash News

പ്രതിപക്ഷ നേതാവിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസില്‍ സ്വീകരണം നല്‍കി

May 3, 2019 , Mathew Pathayathil

Photoഡാളസ്: കേരളത്തിന്‍റെ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം എല്‍ എ യും ആയ രമേശ് ചെന്നിത്തലക്ക് വേള്‍ഡ് മലയാളീ കൗണ്‍സിലിന്‍റെ ഡാളസിലുള്ള മൂന്ന് പ്രൊവിന്‍സുകളുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഡാളസിലെ റിച്ചാര്‍ഡ്സണിലുള്ള മസാല ട്വിസ്റ്റ് ഇന്ത്യന്‍ റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ട സ്വീകരണ സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റ് ഗോപാല പിള്ള അദ്ധ്യക്ഷത വഹിച്ചു.

അമേരിക്ക റീജിയണല്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, റീജിയണല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്സാണ്ടര്‍, മുന്‍ ഗ്ലോബല്‍ വെസ് ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, മുന്‍ റീജിയണല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടര്‍, ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗീസ് മാത്യു, ഡാളസ് പ്രൊവിന്‍സ് സെക്രട്ടറി ഫിലിപ്പ് ചാക്കോ, കേരള അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് രമണി കുമാര്‍, മുന്‍ ഇന്ത്യന്‍ സുപ്രിം കോര്‍ട്ട് അഭിഭാഷകനും പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിയും ആയ അഡ്വ. ചരണ്‍ജിത് സിംഗ് എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ബാബു പോള്‍ ഐ.എ.എ.എസ്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാള്‍ നിയമസഭാ സാമാജികന്‍ ആയിരുന്ന കെ.എം മാണി എം എല്‍ എ എന്നിവരുടെ നിര്യാണത്തില്‍ ഉള്ള അനുശോചന പ്രമേയം അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജി രാമപുരം വായിച്ചു. ഇരുവര്‍ക്കും നിത്യശാന്തി നേര്‍ന്ന് കൊണ്ട് സദസ് ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തുകയും അനുശോചന പ്രമേയം പാസാക്കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top