Flash News

നടിയെ ആക്രമിച്ച കേസ്: വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

May 3, 2019

New-Project-6

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ തീര്‍പ്പാകുന്നതു വരെയാണ് സ്‌റ്റേ. മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലായ് മൂന്നാംവാരം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതില്‍ തീരുമാനം അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വേനലവധിക്കുശേഷം ജൂലായില്‍ കോടതി തുറക്കുമ്പോള്‍ മറുപടി നല്‍കാമെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കേസിന്റെ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.

മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ രേഖ ലഭിക്കാന്‍ നിയമപരമായി തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് രേഖ ആയിട്ടാണ് കാണുന്നതെങ്കില്‍ കാര്‍ഡ് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

New-Project-7കേസില്‍ പ്രത്യേക സി ബിെ എ കോടതി വിചാരണ ആരംഭിക്കാന്‍ ഇരിക്കെയാണ് വിചാരണ സ്റ്റേ ചെയ്തുള്ള സുപ്രീം കോടതി ഉത്തരവ്. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്ന് വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ , ജസ്റ്റിസ് അജയ് രസ്തോഗി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വിചാരണ സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടത്. സ്റ്റേ വേണ്ടെന്നും മെമ്മറി കാര്‍ഡ് വിഷയത്തില്‍ തീരുമാനം ആകും വരെ കുറ്റം ചുമത്തില്ലെന്ന് പ്രതിഭാഗവുമായി ധാരണ ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ ഹെക്കോടതി ഉത്തരവ് ഉള്ളതിനാല്‍ സ്റ്റേ ചെയ്യാതെ പറ്റില്ല എന്ന് കോടതി നിലപാടെടുത്തു. മെമ്മറി കാര്‍ഡ് രേഖയാണെന്ന് സമ്മതിച്ചാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കേണ്ടി വരും. തൊണ്ടിമുതല്‍ ആണെങ്കില്‍ വിചാരണ നടപടികളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ആകില്ല. ഇതാണ് വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് പറയിക്കാന്‍ സര്‍ക്കാരിനെ പര്രേിപ്പിച്ചത്.

ഹര്‍ജിയില്‍ വേനലവധിക്ക് ശേഷം ജൂലെ മൂന്നാം വാരം വീണ്ടും വാദം കേള്‍ക്കും. വിചാരണ നടപടികള്‍ വെകിപ്പിക്കാനായിരുന്നു തുടക്കം മുതലേ ദിലീപിന്‍റെ ശ്രമം. സ്റ്റേ വന്നതോടെ കേസില്‍ വിചാരണ നടപടികള്‍ ദീര്‍ഘമായി നീളാനാണ് സാധ്യത.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top