Flash News

ഭീകരാക്രമണം: തീവ്രവാദികള്‍ കേരളത്തില്‍ എത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി

May 4, 2019

srilankaകൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികള്‍ കേരളത്തിലും എത്തിയിരുന്നതായി ശ്രീലങ്കന്‍ സൈനിക മേധാവി. ഇന്ത്യയിലെ കാശ്മീര്‍, ബാംഗ്ലൂര്‍, കേരളം എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ എത്തിയതായുള്ള വിവരം ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

2017-ലാണ് ചാവേറുകളില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം സൈന്യത്തലവന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല. തീവ്രവാദികളുടെ കശ്മീര്‍ ബന്ധത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല.

സ്‌ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ(എന്‍ റ്റി ജെ) നേതാവാണ് ഹാഷിം. ഹാഷിമിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം ഇന്ത്യന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഹാഷിം അംഗമായുള്ള തമിഴ്‌നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. തമിഴ്‌നാട് തൗഹീദ് ജമാഅത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാഅത്ത് രൂപീകരിക്കുകയായിരുന്നു.

അതേസമയം തമിഴ്‌നാട്ടിലെ എന്‍ഐഎ റെയ്ഡുകള്‍ തുടരുകയാണ്. തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള 65ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. റെയ്ഡില്‍ സഹ്രാന്‍ ഹാഷിമിന്റെ വീഡിയോകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

മലയാളികള്‍ ഉള്‍പ്പെടെ പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷിമിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നടന്ന റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top