Flash News

ഡോ. ഇളവരശ്ശിക്ക് മജെസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം സമ്മാനിച്ചു

May 5, 2019 , മീഡിയ പ്ലസ്

dr elevarashi

അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം പ്രമുഖ സംരംഭക ഡോ. ഇളവരശ്ശി പത്മശ്രീ ഡോ. ശിവമണിയില്‍ നിന്ന് ഏറ്റുവാങ്ങുന്നു

ദോഹ: വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലകളില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നവര്‍ക്കായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്‌കാരം പ്രമുഖ സംരംഭക ഡോ. ഇളവരശ്ശിക്ക് സമ്മാനിച്ചു.

ചെന്നൈയിലെ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രമുഖര്‍ സംബന്ധിച്ച ചടങ്ങില്‍ പത്മശ്രീ ഡോ. ശിവമണി, പ്രശസ്ത സംഗീതജ്ഞന്‍ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ അവാര്‍ഡ് സമ്മാനിച്ചു. പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ശെല്‍വിന്‍ കുമാര്‍, പ്രസിഡന്റ് ഡോ. അമാനുല്ല വടക്കാങ്ങര, ഡോ. പെരുമാള്‍ജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കളറുകളും പ്രിസര്‍വേറ്റീവുകളില്ലാതെ ആരോഗ്യപരമായി നാടന്‍ പലഹാരങ്ങളും അച്ചാറുകളും ചിപ്‌സുകളും വിപണിയിലെത്തിച്ച് 2012ല്‍ വളരെ ചെറിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച അശ്വതി ഹോട്ട് ചിപ്‌സ് അഞ്ചു വര്‍ഷം കൊണ്ട് വലിയ ഒരു സംരംഭമാക്കി മാറ്റുന്നതില്‍ ഇളവരശ്ശിയുടെ കഠിനാദ്ധ്വാനമാണ്.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top