Flash News

റിക്കാര്‍ഡ് പോളിംഗ് ആരെ തോല്പിക്കാന്‍ ? (ലേഖനം)

May 6, 2019 , ബ്ളസന്‍ ഹൂസ്റ്റന്‍

Record polling bannerലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്നു. കേരളത്തില്‍ അത്യാവേശമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങളായിരുന്നെങ്കില്‍ അതിന്‍റെ പതിന്‍മടങ്ങ് ആവേശത്തോടെയാണ് ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതെന്ന് വോട്ടിംഗ് ശതമാന കണക്ക് വ്യക്തമാക്കുന്നു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. അന്ന് കേരളത്തില്‍ യു.ഡി.എഫും, എല്‍.ഡി.എഫും തമ്മിലായിരുന്നു മത്സരം. ബി.ജെ.പി. എന്ന പ്രസ്ഥാനം അന്ന് കേരളത്തില്‍ നാമ്പെടുത്തു വരുന്ന കാലമായതിനാല്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍പോലും കാര്യമായി ഉണ്ടായിരുന്നില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു തുല്യമായ സ്ഥാനമായിരുന്നു ബി.ജെ.പിക്ക് അന്ന് തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അവര്‍ ശക്തമായ സാന്നിദ്ധ്യമായി മാറി.

കേരളത്തിലെ എല്ലാ പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും ശക്തമായ പോളിംഗ് നടന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കു കൂട്ടലുകള്‍ക്ക് അപ്പുറമായി എന്നതാണ് ഒരു പ്രത്യേകത. പല രാഷ്ട്രീയ പാര്‍ട്ടികളും പോളിംഗ് ശതമാനത്തിന്‍റെ വര്‍ദ്ധനവില്‍ ആത്മവിശ്വാസത്തിലായപ്പോള്‍ പലര്‍ക്കും അങ്കലാപ്പിലായിയെന്നതാണ് വസ്തുത. ഒരു പതിറ്റാണ്ടിനു മുന്‍പ് വരെ വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചാല്‍ അത് യു.ഡി.എഫിന് അനുകൂലമായ തരംഗമാകാറാണ് പതിവെങ്കില്‍ അതിനുശേഷം എല്‍.ഡി.എഫിനും അനുൂലമായ തരംഗമുണ്ടാക്കിയിട്ടുണ്ട്.

കേരള ചരിത്രത്തില്‍ ലോക്സഭാ ഇലക്ഷനില്‍ മൃഗീയ ഭൂരിപക്ഷം മുന്നണികള്‍ക്ക് ലഭിച്ചിട്ടുള്ളത് മൂന്ന് പ്രാവശ്യം മാത്രമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 77ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള മുന്നണി മൃഗീയ ഭൂരിപക്ഷം നേടുകയുണ്ടായി. ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം 1984ല്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള യു.ഡി. എഫ്. മൃഗീയ ഭൂരിപക്ഷം നേടുകയുണ്ടായി. എന്നാല്‍ 2004ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൃഗീയ ഭൂരിപക്ഷം നേടുകയുമുണ്ടായി.

ബാക്കിയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ഒപ്പത്തിനൊപ്പമോ നേരിയ ഏറ്റക്കുറച്ചിലുമായിട്ടാണ് ഇടതും വലതും മുന്നണികള്‍ സീറ്റുകള്‍ നേടിയിരുന്നത്. സീറ്റുകള്‍ കിട്ടാന്‍ തക്ക കരുത്തരായിരുന്നില്ല ബി.ജെ.പി. എന്നാല്‍ ഇക്കുറി അതിനു വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ് ഉണ്ടാകാന്‍ പോകുന്നതെന്നതിന്‍റെ സൂചനയാണ് വോട്ടിംഗ് ശതമാന വര്‍ദ്ധനവ് കാണിക്കുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗാണ് ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് കേരളത്തിലെ രാഷ്ട്രീയ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്ന് കരുതാം.

ന്യൂനപക്ഷ വോട്ടുകളുടെ വര്‍ദ്ധനവും ഏകീകരണവും സ്ത്രീവോട്ടര്‍മാരുടെ വര്‍ദ്ധനവും ഈ തിരഞ്ഞെടുപ്പില്‍ വളരെയേറെ ഉണ്ടായിയെന്നത് ഏത് തരംഗത്തെയാണ് സൂചിപ്പിക്കുന്നത്. മുസ്ലീം വോട്ടുകള്‍ ധാരാളമുള്ള വടക്കന്‍ മേഖലകളില്‍ മാത്രമല്ല ക്രിസ്ത്യന്‍ വോട്ടുകള്‍ ഉള്ള മധ്യതെക്കന്‍ കേരളത്തിലും ഇതുണ്ടായത് ചില വസ്തുതകള്‍ തുറന്നു കാട്ടുന്നു. വോട്ടു ചെയ്യണം തങ്ങളുടെ ജോലികള്‍ തീര്‍ത്തിട്ട് വോട്ടിനു പോകാമെന്ന് ചിന്തിച്ച് ഉച്ചയോടെയോ അതിനുശേഷമോ വോട്ടു ചെയ്യാന്‍ പോകുന്നവരായിരുന്നു കേരളത്തിലെ ഏറിയ പങ്കും സ്ത്രീകള്‍. അതുകൊണ്ടു തന്നെ സ്ത്രീ വോട്ടര്‍മാരുടെ തിരക്ക് പോളിംഗ് ബൂത്തില്‍ ഏറെയും ഉണ്ടായിരുന്നത് ഉച്ചയ്ക്കുശേഷമായിരുന്നു.

എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ പോളിംഗിനു മുന്‍പ് തന്നെ സ്ത്രീ വോട്ടര്‍മാരുടെ നീണ്ടനിര നാടെങ്ങും കാണാമായിരുന്നു. തിരഞ്ഞെടുപ്പില്‍ അവര്‍ ഇത്രയധികം ആവേശം കാണിക്കാന്‍ കാരണമെന്തായിരുന്നു. തങ്ങള്‍ക്കുള്ള വോട്ടവകാശം വിനിയോഗിക്കാന്‍ അവര്‍ കാണിച്ച ആവേശം മൂന്ന് കാര്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ശബരിമല വിഷയത്തില്‍ ഇടതു മുന്നണി സര്‍ക്കാരെടുത്ത സമീപനവും അതിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും ഭൂരിപക്ഷ സമുദായത്തി സ്ത്രീ വോട്ടര്‍മാരുടെവര്‍ദ്ധനവിനെ കാരണം. ഇവരില്‍ ഏറെപ്പേരുടെയും മനസ്സില്‍ മുറിവുണ്ടാക്കിയെന്നു വേണം കരുതാന്‍. സര്‍ക്കാരിന്‍റെ നടപടിക്കെതിരെ സമരവുമായി നാടെങ്ങും ഹൈന്ദവ സ്ത്രീ സമൂഹം രംഗത്തു വന്നത് അതിന്‍റെ ഉദാഹരണമാണ്. അതില്‍ പങ്കെടുത്തവരുടെ എണ്ണം പതിനായിരക്കണക്കിനായിരുന്നു. നേതാക്കളില്ലാതെ തന്നെ നിരത്തിലിറങ്ങിയ കാഴ്ചയാ യിരുന്നു അതിന് തുടക്കത്തില്‍ കാണാന്‍ കഴിഞ്ഞത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍വേണ്ടി ബി.ജെ.പി. ആ സമരം ഏറ്റെടുത്തെങ്കിലും അതിനൊക്കെ അപ്പുറം ആ സമരം ഹൈന്ദവ സ്ത്രീ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ മനസ്സിനെ മുറി വേല്‍പ്പിച്ചതിനുള്ള സര്‍ക്കാ രിനോടുള്ള പ്രതിഷേധമായിരുന്നു. അതിനെ തടയിടാന്‍ കോടികള്‍ മുടക്കി സര്‍ക്കാര്‍ സ്ത്രീകളെ ഇറക്കി പ്രതിരോധം തീര്‍ത്തെങ്കിലും അത് സമാന്തര രേഖകളാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഇവരുടെ വോട്ട് നിര്‍ണ്ണായക പങ്ക് വഹിക്കും ഈ തിരഞ്ഞെടുപ്പില്‍ എന്ന തിനു യാതൊരു സംശയവുമില്ല. അത് ആര്‍ക്കായിരിക്കും കൂടുതല്‍ പ്രയോജനമുണ്ടാക്കുകയെന്നത് തിരഞ്ഞെടുപ്പിനുശേഷമെ പറയാന്‍ കഴിയൂ. എന്തായാലും സി.പി.എമ്മിനോ അവര്‍ നയിക്കുന്ന ഇടതു മുന്നണിക്കോ ലഭിക്കില്ലെന്നത് തറപ്പിച്ചു പറയാം. ഇതില്‍ ബി.ജെ.പിക്കോ യു.ഡി. എഫിനോ ആണെന്നുള്ളതിന് യാതൊരു സംശയവുമില്ല. തീവ്രഹിന്ദുവികാരമുള്ളവര്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ടു ചെയ്യുമ്പോള്‍ മിതവാദികള്‍ യു.ഡി.എഫിന് അനുകൂലമാക്കാം. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്സ് അധികാര ത്തില്‍ വന്നാല്‍ ശബരിമല വിഷയത്തില്‍ എടുക്കുന്ന തീരുമാനം വ്യക്തമാക്കിയ തും മോദിയും അമിത്ഷായും അധികാരത്തിലിരുന്നിട്ടും യാതൊരു നടപടിയുമെടുക്കാതെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കകുക മാത്രം ചെയ്തതും പത്തനംതിട്ടയില്‍ അമിത്ഷാ ശബരിമല വിഷയം കാര്യമായി പരാമര്‍ശിക്കാത്തതും മിത വാദികളായ സ്ത്രീകളെ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റാം. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസവും പ്രബു ദ്ധരുമായതിനാല്‍ അവര്‍ ആര്‍ക്കൊപ്പമെന്നത് കൃത്യമായി പറയാന്‍ കഴിയില്ലെ ങ്കിലും ബി.ജെ.പി.ക്കോ യു.ഡി.എഫിനോ എന്നതിന് യാതൊരു സംശയവുമില്ല.

ഇത് ഏറെ വ്യതിയാനം സൃഷ്ടിക്കുന്നത് തെക്കന്‍ കേരളത്തിലായി രിക്കും. കേരളത്തിലുടനീളം ഇത് സര്‍ക്കാരിനെതിരെ പ്രതിഫലിക്കുമെന്നതിന് സംശയമില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ പിടിവാശിയോടെ ചെയ്ത പ്രവര്‍ത്തിയെന്ന തിന് അവര്‍ മറുപടി നല്‍കിയിരിക്കും.

ഇനിയും ന്യൂനപക്ഷ വിഭാഗത്തിലെ വനിതകളുടെ കാര്യത്തില്‍ നവോ ത്ഥാനമോ വിശ്വാസമോ എന്നതിനപ്പുറം രാഹുല്‍ തരംഗം തന്നെ. ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീ കളുടെ മനസ്സില്‍ ഇന്നും ആരാധനയോടെ കാണുന്ന ഒരു വ്യക്തിത്വമാണ് ഇന്ദി രാഗാന്ധി. വിദേശത്ത് ജനിച്ചെങ്കിലും ഇന്ത്യയുടെ മരുമകളായ സോണിയാഗാന്ധിയേയും അവര്‍ മനസ്സില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. അവ രുടെ പിന്‍ഗാമികളായ രാഹുലിനെയും പ്രിയങ്കയേയും അവര്‍ അംഗീകരിക്കുന്ന തിന്‍റെ തെളിവായും ഇതിനെ കാണാം. അതിലുപരി വര്‍ ഗീയ ഫാസിസത്തെ മുറുകെ പിടിക്കുന്ന ബി.ജെ.പി.യുടെ വര്‍ഗ്ഗീയ നിലപാടിനോടുള്ള ശക്തമായ പ്രതിഷേധം. അത് കൊണ്ടെത്തിക്കുന്നത് യു.ഡി.എഫിലെന്നത് സംശയമില്ലാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ ന്യൂനപക്ഷ സ്ത്രീ വോട്ട് ഏറ്റവും കൂടുതല്‍ കിട്ടുന്നത് യു.ഡി.എഫിനു തന്നെ യെന്നത് ഈ തിരഞ്ഞെടു പ്പിലെ ഒരു പ്രത്യേകത യാണ്.

മൂന്നാമത് നവോത്ഥാന ചിന്താഗതിക്കാരും നിഷ്പക്ഷരുടെയും വോ ട്ടാണ്. ഇതില്‍ നവോത്ഥാനക്കാരുടെ ഇടതുമുന്നണിക്ക് കിട്ടുമെന്നതിന് സംശയമില്ല. എന്നാല്‍ സ്ത്രീകള്‍ ഇത്ര യധികം വാശിയോടെ വന്ന് രാവിലെ തന്നെ മണിക്കൂറുകളോളം നിന്ന് വോട്ടു ചെയ്യണമെങ്കില്‍ അതില്‍ ഒരു വാശി ഒളിഞ്ഞിരിപ്പുണ്ട്. അത് സംസ്ഥാന സര്‍ക്കാ രിന്‍റെ വിശ്വാസ സമൂഹ ത്തോടുള്ള പ്രതിഷേധമാകാം. ദേശീയ സര്‍ക്കാരി ന്‍റെയും അവരുടെ മുന്നണി യുടേയും വര്‍ഗ്ഗീയ ന്യൂന പക്ഷ വിരുദ്ധ നിലപാടിനോടുള്ള എതിര്‍പ്പാകാം. അതിനപ്പുറം ഗാന്ധി കു ടുംബത്തോടുള്ള പ്രതിപത്തിയാകും. ഈ മൂന്ന് കാര്യ ങ്ങള്‍ കേരളത്തിലെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിച്ചു യെന്നതിന് സംശയമില്ല. അത് ഏറെ ഗുണകരമാ കുന്നത് യു.ഡി.എഫിനാ ണെന്നതിന് സംശയമില്ല.

ന്യൂനപക്ഷ വോട്ടുകളിലെ വര്‍ദ്ധനവും യു.ഡി.എഫിന് അനുകൂലമാകാം. ന്യൂനപക്ഷ മേഖലകളിലൊക്കെ പോളിംഗ് ശതമാനം റിക്കാര്‍ഡ് ഭേദിച്ചു കൊണ്ട് ഉയര്‍ന്നതും അതാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് മുസ്ലീം പ്രാതി നിത്യമുള്ള പ്രദേശങ്ങളില്‍ ബി.ജെ.പി.യുടേയും നരേന്ദ്രമോദിയുടേയും ന്യൂന പക്ഷ വിരുദ്ധ നിലപാടും കോണ്‍ഗ്രസ്സ് ശക്തമായി ഇന്ത്യ ഉടനീളം ശക്തമായി രംഗത്തു വരുമ്പോള്‍ അത് കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കാന്‍ വേണ്ടിയാകുമെ ന്നതിന് രണ്ടഭിപ്രായമില്ല.

മറ്റൊരു വസ്തുത തിരഞ്ഞെടുപ്പില്‍ ഉണ്ടായത് വോട്ടുകള്‍ മറിച്ച് കുത്തിയെ ന്നതാണ്. മറ്റൊരു തിരഞ്ഞെടുപ്പിലും ശക്തമായ രീതിയില്‍ നടക്കാത്ത വോട്ടു മറിച്ചു കുത്തല്‍ ഈ തിരഞ്ഞെടുപ്പിലും നടന്നുയെന്ന് രാഷ് ട്രീയ നേതാക്കള്‍ പോലും സമ്മതിക്കുന്നു. പണ്ട് കോ ണ്‍ഗ്രസ്സ് ബി.ജെ.പിക്കും തിരിച്ച് അവര്‍ ഇങ്ങോട്ടും മറിച്ചു കുത്തിയെന്ന് സി.പി.എം ആരോപിക്കാറുണ്ടായിരുന്നെങ്കില്‍ ഇക്കുറി നടന്നത് ബി.ജെ.പി.യും സി.പി. എമ്മും അവര്‍ക്ക് ശക്തി കേന്ദ്രമല്ലാതിരുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസ്സിന് വോട്ടു കൊടുത്തുയെന്നതാണ്. അതിനു കാരണം ബി.ജെ.പി.യും സി.പി. എമ്മുമായുള്ള ശത്രുത തന്നെ.

കേന്ദ്രം ഭരിക്കുന്നതിന്‍റെ ബലത്തിലും ശബരിമ ലയില്‍ കൂടി ഹിന്ദുവികാരം അനുകൂലമാക്കിയതും ഇക്കുറി തങ്ങള്‍ക്ക് രണ്ട് സീറ്റെങ്കിലും നേടിയെടുക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ട് ബി.ജെ.പി. അവരുടെ മോഹ ത്തിന് തടയിട്ടില്ലെങ്കില്‍ അത് ആത്മഹത്യാപരമായി എന്നു തന്നെ ചിന്തിക്കുന്ന സി.പി.എം. ഇന്ന് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നതുകൊണ്ട് ബി.ജെ.പിക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിനെ പിന്താങ്ങും. അത് രഹസ്യമായി ഇല്ലെങ്കില്‍ തങ്ങളുടെ ഭരണ കാലത്തു തന്നെ ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്ന സ്ഥിതി വന്നാല്‍ അത് ഏറെ നാണക്കേടിനു കാരണമാകും. അതുകൊണ്ടുതന്നെ ഈ വിധം വോട്ടുമറിച്ച് നല്‍കിയിട്ടുണ്ട് എന്ന് ഏതെങ്കിലും മണ്ഡലത്തില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനതെത്തിയാല്‍ പറയാന്‍ കഴിയും.

ബി.ജെ.പി.യുടെ കാര്യത്തില്‍ മറ്റൊരു രീതിയാണ് വരുന്നത്. സി.പി. എം.ന്‍റെ അക്രമരാഷ്ട്രീയത്തിനുള്ള മറുപടി തങ്ങള്‍ക്ക് ശക്തിയില്ലാത്തിടത്തും സി.പി.എം. അക്രമരാഷ്ട്രീയത്തിന് പിന്തുണയ്ക്കുന്നിടത്തും ബി.ജെ.പി. കോണ്‍ഗ്രസ്സിന് വോട്ടു നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ വടകരയില്‍ കോലിബി സഖ്യം എന്ന് പറഞ്ഞത് അതാണ്. പരസ്പര ധാരണയോ ടെയുള്ള വോട്ടുമറിക്കല്‍.

എന്തായാലും ഇതും യു.ഡി.എഫിന് ഗുണം ചെയ്യുമെന്നത് യാതൊരു സംശയവുമില്ല. അങ്ങനെ വന്നാല്‍ യു.ഡി.എഫ്. ആയിരിക്കും ഏറെ സീറ്റിലും വിജയിക്കുക. അതിന് മെയ് 23 വരെ കാത്തിരിക്കണം.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top