Flash News

ജില്ലയില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

May 6, 2019 , കെ എം സാബിര്‍ അഹ്സന്‍

flagപാലക്കാട്: ജില്ലയിലെ സീറ്റ് അപര്യാപ്തത പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ തോതിനനുസരിച്ച് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് പി.ഡി രാജേഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണത്തെ 41,254 അപേക്ഷകരില്‍ 11,385 വിദ്യാര്‍ത്ഥികള്‍ പ്രവേശനം ലഭിക്കാതെ പ്രൈവറ്റ് മേഖലയെ ആശ്രയിക്കേണ്ടി വന്നവരാണ്. പ്ലസ് വണ്ണിന് പുറമെ ഐ.ടി.ഐ., വി.എച്ച്.എസ്.സി, പോളി ടെക്നിക്ക് തുടങ്ങിയവയുടെ പ്രവേശനവും തീര്‍ന്ന ശേഷമുള്ളതാണ് കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ എണ്ണം. ഇത്തവണ അതിനേക്കാള്‍ ഭീകരമായ സ്ഥിതിവിശേഷമാണുള്ളത്. എസ്.എസ്.എല്‍.സി വിജയികള്‍ മാത്രം 39,815 വിദ്യാര്‍ത്ഥികളുണ്ട്. സേ പരീക്ഷ എഴുതി വിജയിക്കുന്നവര്‍,സി.ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വരുന്നതോടെ ഇത്തവണ അപേക്ഷകരുടെ എണ്ണം കൂടും. കേവലമായ സീറ്റ് വര്‍ധന കൊണ്ട് പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ പുതിയ സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാനും ഉള്ളിടങ്ങളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

പൊതു വിദ്യാഭ്യാസ യജ്ഞത്തെക്കുറിച്ച് സംസാരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഗവണ്മെന്റ്, എയ്ഡഡ് വിദ്യാലയങ്ങളാണ് പുതിയ ബാച്ചുകള്‍ക്കായി ആദ്യം പരിഗണിക്കേണ്ടത്. മറിച്ച് അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നത് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭാരമാവുകയേയുള്ളൂ. തെക്കന്‍ ജില്ലകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിട്ടും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നിടത്താണ് പാലക്കാട് അടക്കമുള്ള മലബാര്‍ ജില്ലകളില്‍ വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടേണ്ടി വരുന്നത്. സാമൂഹ്യ നീതി ഉറപ്പുവരുത്തല്‍ സര്‍ക്കാറിന്‍റെ ബാധ്യതയാണ്. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള അനുമോദനവും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top