Flash News

പന്ത്രണ്ടു കൊല്ലം ഞാന്‍ സഹിച്ചു, ഇനി വയ്യ; റിമി ടോമിയുമായുള്ള വിവാഹത്തിന്റെ നഷ്ടക്കണക്കുകള്‍ നിരത്തി ഭര്‍ത്താവ് റോയ്സ്

May 7, 2019

rimi-tomyഗായിക റിമി ടോമി ഭര്‍ത്താവ് റോയ്സുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിച്ചതുമുതല്‍ അതിന്റെ കാരണം തേടി നെട്ടോട്ടമോടുകയായിരുന്നു ആരാധകരും പൊതുജനങ്ങളും. പൊടിപ്പും തൊങ്ങലും വെച്ച പല വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍, ഇരുവരും വേര്‍പിരിയാനുണ്ടായ യഥാര്‍ത്ഥ കാരണം റോയ്‌സ് തന്നെ വെളിപ്പെടുത്തുന്നു.

റിമിയ്ക്ക് ഡിവോഴ്സ് നിര്‍ബന്ധമായിരുന്നില്ലെന്നും തന്റെ നിര്‍ബന്ധപ്രകാരമാണ് ഡിവോഴ്സ് നടന്നതെന്ന് റോയ്‌സ് പറഞ്ഞു. ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലെ പ്രശ്‌നം പൂര്‍ണമായും ദാമ്പത്യപ്രശ്‌നം തന്നെയായിരുന്നു. എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചു നിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നുവെന്ന് റോയ്‌സ് പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു.

റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചു കിട്ടില്ലെന്നും റോയ്‌സ് പറഞ്ഞു. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതുകൊണ്ടു തന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്‌സ് പറയുന്നു. വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ റിമിയുടെ സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ.

റിമിക്ക് ഡിവോഴ്‌സ് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതു കൊണ്ടാണ് ഇപ്പോള്‍ ഡിവോഴ്‌സ് നടന്നത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനും ശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്‌സ് എന്നും റോയ്‌സ് വ്യക്തമാക്കുന്നു.

അതിനിടെ വിവാഹമോചനം വാര്‍ത്ത ആയതോടെ റിമി ടോമിയുടെ ഓരോ വാക്കുകളും വാര്‍ത്ത ആകുകയാണ്. ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിലൂടെ റിമി പറഞ്ഞ വിവാഹ ജീവിതത്തെ കുറിച്ചുള്ള വാക്കുകള്‍ സജീവമാകുകയാണിപ്പോള്‍.

rimi-roys-1കോടീശ്വരനായ ഒരാളെ വിവാഹം ചെയ്തതുകൊണ്ടു കാര്യമല്ല, അദ്ദേഹത്തില്‍ നിന്നും ലഭിക്കേണ്ട ചില കരുതലുകളുണ്ടെന്നു ആണ് ഒരിക്കല്‍ റിമി ടോമി പറഞ്ഞത് . മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു റിമി ടോമിയുടെ പരാമര്‍ശം. ഗായിക വെക്കം വിജയലക്ഷ്മിയോടു വിവാഹ വിശേഷങ്ങളെ പറ്റി ചോദിക്കുമ്പോഴാണ് റിമി ഇങ്ങനെ പറഞ്ഞത്.

റിമിയുടെ വാക്കുകള്‍ ഇങ്ങനെ: “വിവാഹത്തിലൂടെ ഒരു സ്ത്രീ ആഗ്രഹിക്കുന്ന ചിലകാര്യങ്ങളുണ്ട്. ഒരു പെണ്ണിനു ഏതു കോടീശ്വരനെ കെട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക. അതുശ്രദ്ധിക്കണം ഇതു ശ്രദ്ധിക്കണം എന്നൊക്കെ അവര്‍ പറയുന്നതു പൊതുവേ സ്ത്രീകള്‍ക്ക് ഇഷ്ടമായിരിക്കും. അവരുടെ സ്നേഹവും കരുതലും നമ്മള്‍ സ്ത്രീകള്‍ ഇഷ്ടപ്പെടും. വിജിക്കു വരുന്ന വ്യക്തി അങ്ങനെ ഒരാളാണെന്നു അറിഞ്ഞതില്‍ സന്തോഷമുണ്ട്.”

ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു വെക്കം വിജയലക്ഷ്മി. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലെതാണ് റോയ്സ് . അതുകൊണ്ടു തന്നെ റിമിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. സമ്പത്ത് ഉണ്ടായിട്ടും ആഗ്രഹിച്ചതുപോലെ റിമിക്ക് ജീവിതം ലഭിച്ചില്ല എന്നതും ഈ വാക്കുകളില്‍ ധ്വനിക്കുന്നുണ്ട്.

rimi2

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top