Flash News

ഡാളസ് സൗഹൃദ വേദി മദേഴ്‌സ് ഡേ ആഘോഷം മെയ് 12 ഞായറാഴ്ച

May 8, 2019 , എബി മക്കപ്പുഴ

dsvഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ മദേഴ്സ് ഡേ ആഘോഷം മെയ് 12 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കരോള്‍ട്ടന്‍ റോസ്‌മീഡ് റിക്രിയേഷന്‍ സെന്ററില്‍ (1330 E Rosemeade Pkwy, Carrollton, TX 75007) നടത്തപ്പെടുന്നു.

പ്രസ്തുത സമ്മേളനത്തില്‍ പ്രശസ്ത ഫാമിലി കൗണ്‍സിലര്‍ ശ്രീമതി ശുഭാ സൂസന്‍ ജേക്കബ് അമ്മമാരെ പ്രകീര്‍ത്തിച്ചു പ്രഭാഷണം നടത്തും. തുടര്‍ന്ന് ഡാളസിലെ പ്രമുഖരായ വിവിധ കലാസാംസ്‌കാരിക നേതാക്കള്‍ ആശംസകള്‍ നേരും.

കലാസംസ്ക്കാരിക മേഖലകളില്‍ ശ്രദ്ധേയരായ സീനിയര്‍ വനിതകളെ ആദരിക്കുന്ന പ്രധാന ചടങ്ങും സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും. റവ. മാത്യു ജോസഫ് (സെയ്ന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി) അമ്മമാര്‍ക്ക് വേണ്ടി ഡാളസ് സൗഹൃദ വേദി ഒരുക്കിയിട്ടുള്ള പൊന്നാട അണിയിച്ചു അവരെ ആദരിക്കും.

സമ്മേളനം വിജയപ്രദമാക്കുവാന്‍ ഏവരുടെയും സാന്നിധ്യ സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top