Flash News

സ്ത്രീശബ്ദത്തില്‍ വാട്സ്‌ആപ്പ് ചാറ്റ് നടത്തി പുരുഷന്മാരെ കെണിയിലാക്കി ബ്ലാക്ക്മെയില്‍ ചെയ്തുവന്നിരുന്ന യുവാവിനെ സൈബര്‍ പോലീസ് പിടികൂടി

May 9, 2019

merlin_140282715_995f7c31-6bd3-4cb0-a5f4-e06b46216022-articleLargeസോഷ്യല്‍ മീഡിയയുടെ ദുര്‍പയോഗം ദിവസേനയെന്നോണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ പലരും മനസ്സിലാക്കിയിട്ടില്ലെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സുഹൃദ്ബന്ധവും കുടുംബ ജീവിതവും പ്രണയബന്ധങ്ങള്‍ പോലും ഇന്ന് സോഷ്യല്‍ മീഡിയകളുടെ കൈപ്പിടിയിലാണ്.

വാട്‌സാപ്പ് ചാറ്റിംഗിലൂടെ ഒരു യുവാവിന്റെ ജീവിതം തന്നെ തകര്‍ന്നുപോയ സംഭവമാണ് മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഭാര്യയ്ക്ക് അയച്ചുകൊടുത്ത് ബ്ലാക്ക് മെയിലിംഗ് നടത്തിയ വിരുതനെയാണ് പോലീസ് പിടികൂടിയത്. യുവാവ് തന്നെയാണ് പോലീസില്‍ പരാതി കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയ ആളെ കണ്ട് യുവാവ് ഞെട്ടി. കാരണം യുവാവിന്റെ അടുത്ത സുഹൃത്തായിരുന്നു പിടിയിലായത്. പെണ്‍ശബ്ദത്തില്‍ കൊഞ്ചികുഴഞ്ഞ് അശ്ലീല സംഭാഷണങ്ങള്‍ നടത്തി യുവാവിനെ വലവീശിപിടിച്ചത് ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മുംബൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഡയറക്റുടെ വാട്സ് അപ്പിലേയ്ക്ക് ഒരു അജ്ഞാതയുവതി ഫോണ്‍ ചെയ്തു. താനൊരു മോഡലെന്നായിരുന്നു അവര്‍ പരിചയപ്പെടുത്തിയത്. ക്രമേണ ഫോണ്‍വിളി പതിവായി. നേരില്‍ കണ്ടിട്ടില്ലെങ്കിലും വല്ലാത്തൊരു ആത്മബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. ഇതോടെ പരസ്പരം നഗ്‌നചിത്രങ്ങളും പരസ്പരം കൈമാറി. നഗ്‌നചിത്രങ്ങള്‍ കയ്യില്‍കിട്ടിയതോടെ യുവതി തനിചിത്രം പുറത്തുവന്നു. ആ നഗ്‌നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചു. ഇതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. ഇതിനിടെ നഗ്‌നചിത്രങ്ങള്‍ ഭാര്യയുടെ കൈവശം എത്തുകയും ചെയ്തിരുന്നു.

യുവാവിനെ സ്ഥിരമായി വിളിച്ചിരുന്ന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്ലാക്ക്മെയിലിംഗിന്റെ ബുദ്ധി കേന്ദ്രത്തെ പൊലീസ് പൊക്കിയത്. യുവാവിന്റെ അടുത്തസുഹൃത്ത് എംബിഎ ബിരുദധാരിയായ അഹമ്മദ് ഷംസ്ഹള്‍ ഹഖ് ആയിരുന്നു തിനെല്ലാം പിന്നില്‍. യുവാവിന് പെണ്‍ശബ്ദത്തില്‍ ഫോണ്‍ചെയ്തിരുന്നതും ഇയാള്‍ തന്നെയായിരുന്നു.

മോഡലെന്ന വ്യാജേന ഡയറക്ടറോട് അക്കാലമത്രയും വാട്സ് അപ്പിലൂടെ ഹൃദയരഹസ്യങ്ങള്‍ പങ്കു വച്ചത് മറ്റാരുമായിരുന്നില്ല- സാക്ഷാല്‍ ഹഖ് തന്നെയാണ്… സ്ത്രീ ശബ്ദത്തില്‍ ഡയറക്ടറോട് പ്രണയപൂര്‍വം സംസാരിച്ചതും ഹഖ് ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയത് ഡയറക്ടറും… ഹഖിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഹഖിനെ ചോദ്യം ചെയ്തപ്പോള്‍ മറ്റു ചില ബ്ലാക്ക്മെയിലിംഗ് കഥകളുടെയും ചുരുളഴിഞ്ഞതായി പോലീസ് പറഞ്ഞു. മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ഉയര്‍ന്ന പദവിയിലെ നാലു ഉദ്യോഗസ്ഥരെ ഇതിനോടകം ഹഖ് ഇത്തരത്തില്‍ കബളിപ്പിച്ചതായി തെളിഞ്ഞുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

വമ്പന്മാരുടെ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും തന്റെ ഇരകളെ സൗമ്യമായും മാന്യമായും സംസാരിച്ച് വലയില്‍ വീഴ്ത്തുകയുമാണ് ഹഖിന്റെ ശൈലി. സമൂഹത്തില്‍ ഉന്നത നിലയില്‍ കഴിയുന്നവരായതിനാല്‍ വഞ്ചിക്കപ്പെട്ടാലും സംഭവം പുറത്തു പറയില്ലായെന്നതാണ് ഹഖിന് കൂടുതല്‍ ഉത്സാഹത്തോടെ ഈ പ്രവൃത്തികളില്‍ തുടരാന്‍ പ്രേരണയായിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ ആന്റി ഇക്സ്റ്റോര്‍ഷര്‍ സെല്‍ ഹഖിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top