Flash News

മധു വാര്യര്‍ സംവിധാന രംഗത്തേക്ക്; കേന്ദ്രകഥാപാത്രങ്ങളായി മഞ്ജുവും ബിജു മേനോനും

May 9, 2019

biju_5നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധുവാര്യര്‍ സംവിധാന രംഗത്തേക്ക് എത്തുന്നു. ചിത്രത്തില്‍ മഞ്ജുവും ബിജുമേനോനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. മധുവാര്യര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

മോഹന്‍ദാസ് ദാമോദരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് പ്രമോദ് മോഹനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കുടമാറ്റം, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമാണിത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top