Flash News

വാഹനത്തിനുള്ളില്‍ കുളിര്‍ക്കൊണ്ട് ഗംഭീര്‍; പുറത്ത് വെയില്‍കൊള്ളാന്‍ ഡ്യൂപ്പ്!

May 11, 2019

gambhir-dupeന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായ് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്ന് ആരോപണം. ഗൗതം ഗംഭീര്‍ വാഹനത്തിനുള്ളില്‍ ഇരിക്കുമ്പോള്‍ വാഹനത്തിന് മുകളില്‍ നിന്നും അദ്ദേഹത്തോട് രൂപസാദൃശ്യമുള്ളയാള്‍ ജനങ്ങളെ കൈവീശി കാണിക്കുന്ന ചിത്രം ഉയര്‍ത്തിക്കാണിച്ചാണ് ആംആദ്മി പാര്‍ട്ടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ടിവി ചാനല്‍ റിപ്പോര്‍ട്ടറാണ് ഈ ചിത്രം ആദ്യം പുറത്തുവിട്ടത്.

എന്നാല്‍ ഇത് അപവാദപ്രചാരണമാണെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. എല്ലാവരും ചെയ്യുന്നതുപോലെ ഗംഭീറും അല്‍പ്പസമയം വിശ്രമിക്കുന്നതിന് വേണ്ടിയാണ് വാഹനത്തിനുള്ളില്‍ കയറിയിരുന്നത്. അത് അവിടെയുണ്ടായിരുന്ന ജനങ്ങളെല്ലാം കണ്ടതാണ്. അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്ന ആളുകള്‍ ഈ സമയത്ത് വാഹനത്തിനുമേല്‍ തന്നെ നിന്നു. ഗംഭീറിന്റെ സുഹൃത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലക്കാരനുമായ ഗൗരവ് അറോറയാണ് ചിത്രത്തില്‍ ജനങ്ങള്‍ക്ക് നേരെ കൈവീശുന്ന തൊപ്പി വെച്ചയാള്‍ എന്നും ബിജെപി വിശദീകരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top