Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

May 11, 2019 , ജോഷി വള്ളിക്കളം

Newsimg1_56171863ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 12 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ മൗണ്ട് പ്രോസ്‌പെക്ടിലുള്ള സിഎംഎ ഹാളില്‍ വച്ച് നടത്തപ്പെടുന്ന ചീട്ടുകളി (56) മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണുക്കാടന്‍, സെക്രട്ടറി ജോഷി വള്ളിക്കളം, കണ്‍വീനര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ എന്നിവര്‍ അറിയിച്ചു.

ഒന്നാം സമ്മാനം നേടുന്ന ടീമിന് ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കുര്യന്‍ മുല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും, ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് കെ. കെ. തോമസ് കൊല്ലപ്പള്ളി മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനമായി ലഭിക്കും.

ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208), ഫിലിപ്പ് പുത്തന്‍പുര (773 405 5954), ജോര്‍ജ് പുതുശ്ശേരി ( 847 882 9401) എന്നിവരുമായി ബന്ധപ്പെടുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top