Flash News

ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ജാര്‍ഖണ്ഡിലും ബിഹാറിലും കനത്ത പോളിങ്

May 12, 2019

3_0ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിങ് തുടങ്ങി. രാവിലെ ഒമ്പത് മണി വരെയുള്ള കണക്കുകള്‍ പ്രകാരം ജാര്‍ഖണ്ഡിലും ബിഹാറിലും കനത്ത പോളിങ്ങാണ്. ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലെ ജനങ്ങള്‍ ഇന്ന് വിധിയൊഴുതുന്നു. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും എട്ട് വീതം മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഹരിയാനയില്‍ പത്ത് സീറ്റുകളിലും ഡല്‍ഹിയില്‍ ഏഴ് സീറ്റുകളിലും ഇന്നാണ് വോട്ടെടുപ്പ്.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാ സിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാല്‍ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ്. ആകെ 979 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ജ്യോതിരാദിത്യ സിന്ധ്യ, കീര്‍ത്തി ആസാദ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍, അഖിലേഷ് യാദവ്, ഡോ. ഹര്‍ഷവര്‍ധന്‍, ജെപി അഗര്‍വാള്‍, മീനാക്ഷി ലേഖി, അജയ് മാക്കന്‍ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ 45 സീറ്റുകളിലും 2014ല്‍ ബിജെപിയ്ക്കായിരുന്നു വിജയം.

ദില്ലിയിലും ഹരിയാനയിലും ഇന്നാണ് വോട്ടെടുപ്പ്. ഹരിയാനയില്‍ പത്തും ദില്ലിയില്‍ ഏഴ് മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

ആറാം ഘട്ടത്തിൽ 979 സ്ഥാനാർഥികളാണുള്ളത്. ആകെ 10.17 കോടി വോട്ടർമാർമാർക്കായി 1.13 ലക്ഷം പോളിങ് സ്റ്റേഷനുകളും. വോട്ടെടുപ്പ് നടക്കുന്ന 59ൽ 45 മണ്ഡലത്തിലും 2014ൽ ബിജെപിക്കായിരുന്നു വിജയം.

New-Project5-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top