Flash News

പെയ്തൊഴിഞ്ഞപ്പോള്‍ (കവിത): ഡോ. എസ് എസ് ലാല്‍

May 12, 2019

peythozhinjappol

മഴ
തോരാത്ത മഴ
ഓര്‍മ്മകളുടെ വൃഷ്ടി പ്രദേശങ്ങളില്‍
നിലയ്ക്കാത്ത മഴ

കാറ്റ്
ഒടുങ്ങാത്ത കാറ്റ്
തലമുറയുടെ കൊമ്പുകള്‍ ഒടിയ്ക്കുന്ന
കൊടുങ്കാറ്റ്

പുഴ
കുതിച്ചൊഴുകുന്ന പുഴ
ആഴമുള്ള അതിജീവന വേരുകളുടെ
കടപുഴകല്‍

ഒഴുക്ക്
ചുവടിളക്കുന്ന ഒഴുക്ക്
നോവിന്‍റെ അദൃശ്യമായ ഉറവകളില്‍
കുത്തൊഴുക്ക്

പൊട്ടല്‍
വേദനയുള്ള പൊട്ടല്‍
മനസിന്‍റെ ദുര്‍ബല മലഞ്ചരുവുകളില്‍
ഉരുള്‍ പൊട്ടല്‍

പ്രളയം
കരകാണാത്ത പ്രളയം
ആശ്വാസത്തിന്‍റെ തുരുത്തുകള്‍ മുക്കിയ
മഹാപ്രളയം

പതനം
ഭീതിദമായ പതനം
സ്വപ്നത്തിന്‍റെ ഗോപുരങ്ങള്‍ തകര്‍ന്ന
അധഃപതനം

നിശ്ചലം
ഒടുവില്‍ നിശ്ചലം
തിരയടിച്ചുയര്‍ന്ന മനസ്സും ശാന്തമായി
പാടേ നിശ്ചലം

ചലനം
വീണ്ടും ചലനം
മനസിന്‍റെ ചുവട്ടിലെ തട്ടുകളില്‍
പ്രതീക്ഷയുടെ ചലനം

ഉദയം
ആഗ്രഹങ്ങളുടെ ഉദയം
മോഹങ്ങളുടെ മലകള്‍ക്കു മുകളില്‍
അരുണ സൂര്യോദയം

വെളിച്ചം
നിഴലില്ലാത്ത വെളിച്ചം
അനുഭവങ്ങളുടെ സുതാര്യ സൗധങ്ങളില്‍
വെള്ളിവെളിച്ചം

വിജയം
നന്മകളുടെ വിജയം
സൗഹൃദങ്ങളുടെ വിശാല ലോകങ്ങളില്‍
ഉത്സവമായ വിജയം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top