Flash News

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണ്; തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മാളവിക

May 13, 2019

malavikaഗ്ലാമര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ് നടി മാളവിക മോഹനന്‍. തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും അശ്ലീകരമെന്ന് വിമര്‍ശിച്ചവര്‍ക്കാണ് നടി ചുട്ട മറുപടിയുമായി എത്തിയിരിക്കുന്നത്.

അതിലും വലിയ അശ്ലീകരം എന്നു തോന്നിക്കുന്ന ഗ്ലാമറസ് ഫോട്ടോ പോസ്റ്റ് ചെയ്താണ് മാളവിക മറുപടി കൊടുത്തത്. ചെറിയ ജീന്‍സ് ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. മാന്യയായ പെണ്‍കുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന കമന്റുകളും അഭിപ്രായങ്ങളും ഒരുപാട് കേട്ടു. ഈ സാഹചര്യത്തില്‍ മാന്യമായ വസ്ത്രധാരണത്തോടെയുള്ള മറ്റൊരു ചിത്രം കൂടി ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. എന്തുവേണമെങ്കിലുമാകട്ടെ എനിക്ക് ഇഷ്ടമുളളത് ഞാന്‍ ധരിക്കും എന്നും മാളവിക കുറിച്ചു.

നിരവധി ആളുകളാണ് മാളവികയെ പിന്തുണച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. നടിയെ പിന്തുണച്ച് ശ്രിന്ദ, പാര്‍വതി തുടങ്ങിയവരും രംഗത്തെത്തി. ദുല്‍ഖര്‍ ചിത്രം പട്ടംപോലെ എന്ന ചിത്രത്തിലാണ് മാളവിക മലയാളത്തിലേക്ക് ചുവടുറപ്പിച്ചത്. പിന്നീട് നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍ രജനീകാന്ത് ചിത്രം പേട്ട എന്നീ ചിത്രത്തിലും അഭിനയിച്ചു.

malavika-mohanan2

https://www.instagram.com/p/BxZRRgngb_m/?utm_source=ig_embed


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top