Flash News

കോളനിയില്‍ ഫ്രറ്റേണിറ്റി പഠനോപകരണ വിതരണവും അനുമോദനവും നടത്തി

May 13, 2019 , ജസീം കൊളത്തൂര്‍

IMG-20190513-WA0008

ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കമ്മിറ്റി കര്‍ക്കിടകം കരുമുക്കില്‍ കോളനിയില്‍ സംഘടിപ്പിച്ച പഠനോപകരണ വിതരണവും അനുമോദനവും ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

മങ്കട: ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മങ്കട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടകം കരിമുത്തില്‍ കോളനിയില്‍ പഠനോപകരണ വിതരണവും അനുമോദനവും നടത്തി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍ ആക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.

കോളനിയിലെ 14 കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കോളനിയില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.

ഫ്രറ്റേണിറ്റി മങ്കട മണ്ഡലം കണ്‍വീനര്‍ ഷാഫി കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മങ്കട പഞ്ചായത്ത് പ്രസിഡന്‍റ് ജമാല്‍ മങ്കട ആശംസയര്‍പ്പിച്ചു. ഫ്രറ്റേണിറ്റി മണ്ഡലം അസി. കണ്‍വീനര്‍ നുബുല അരിപ്ര സ്വാഗതവും, നജ്മുദ്ദീന്‍ രാമപുരം നന്ദിയും പറഞ്ഞു. കോളനിയിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top