Flash News

കേരളാ കോണ്‍ഗ്രസ് (എം) വീണ്ടും പിളര്‍പ്പിലേക്കോ?

May 13, 2019

keralaകോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ നിര്യാണത്തിന് ശേഷം കേരളാ കോണ്‍ഗ്രസ്(എം) വീണ്ടും പിളര്‍പ്പിന്റെ വക്കിലേക്കെത്തിയേക്കുമെന്ന് സൂചന. മാണിക്ക് ശേഷം ആര് ചെയര്‍മാനാകും എന്നതിനെക്കുറിച്ചാണ് തര്‍ക്കം മുറുകുന്നത്. ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസിനെയും ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദര്‍ശിച്ചാണ് ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യമുന്നയിച്ചത്. എന്നാല്‍ ഈ നീക്കത്തില്‍ അതൃപ്തി അറിയിച്ച സിഎഫ് തോമസ് ഐക്യം തകര്‍ക്കരുതെന്ന് താക്കീത് നല്‍കി. തുടര്‍ന്ന് ജോയ് എബ്രഹാമിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പിന്നീടവര്‍ പാലായില്‍ ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നുണ്ട്.

അതേസമയം ജില്ലാ പ്രസിഡന്റുമാരുടെ ആവശ്യം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ് തള്ളി. ജില്ലാ പ്രസിഡന്റുമാരല്ല പാര്‍ട്ടി അദ്ധ്യക്ഷനെ നിര്‍ണയിക്കുന്നതെന്നും ഒരു വിഭാഗത്തിന് മാത്രം എല്ലാ സ്ഥാനങ്ങളും നല്‍കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും തൊടുപുഴയില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനെ ഉടന്‍ തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

എന്നാല്‍ മാണി വിഭാഗത്തിലെ തിരുവന്തപുരം, കൊല്ലം, മലപ്പുറം ജില്ലാ പ്രസിഡന്റുമാര്‍ ജോസ് കെ മാണിയെ കാണാന്‍ ഇന്നലെ എത്തിയിരുന്നില്ല. ഈ രീതിയിലാണ് മുന്നോട്ട് പോക്കെങ്കില്‍ പാര്‍ട്ടി രണ്ടാകുമെന്ന വിലയിരുത്തല്‍ പങ്കുവയ്ക്കുന്ന നേതാക്കളും കുറവല്ല.

നിലവില്‍ പത്ത് ജില്ലാ പ്രസിഡന്റുമാര്‍ മാണി വിഭാഗത്തിനൊപ്പമാണ്. ഈ മാസം 27ന് മുന്‍പായി പാര്‍ട്ടി ചെയര്‍മാനെ കണ്ടെത്തേണ്ടതുണ്ട്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ടാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇത്തരം എല്ലാ സമിതികളിലും മാണി വിഭാഗത്തിനാണ് മുന്‍തൂക്കം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top