Flash News

ഇന്നത്തെ നക്ഷത്ര ഫലം (14 മെയ് 2019)

May 13, 2019

astrologyഅശ്വതി: സൗന്ദര്യവർധകവസ്തുക്കളില്‍ നിന്നും ത്വക്‌രോഗം പിടിപെടും. അനുവദിച്ച സംഖ്യലഭിക്കാൻ ഉന്നതരുടെ ശുപാര്‍ശ വേണ്ടിവരും. മുന്‍കോപം നിയന്ത്രിക്കണം.

ഭരണി: വ്യത്യസ്ത ശൈലി അവലംബിക്കും. വിവരസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് സാക്ഷ്യം വഹിക്കും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയു ണ്ടാകും.

കാര്‍ത്തിക: അദൃശ്യമായ ഈശ്വരസാന്നിദ്ധ്യം ആശ്ചര്യമുളവാക്കും.മംഗളകർമങ്ങളില്‍ പങ്കെടുക്കും.മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.ധർമപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സര്‍വാത്മനാ സഹകരിക്കും.

രോഹിണി: പാരമ്പര്യപവൃത്തികളില്‍ വ്യാപൃതനാകും.ക്രയവിക്രയങ്ങളില്‍ വരുമാനമു ണ്ടാകും. പദ്ധതി ആസൂത്രണം വിജയിക്കും. ഗഹനമായ വിഷയങ്ങള്‍ ലളിതമായി അ വതരിപ്പിക്കും.

മകയിരം: പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. ഗൃഹനിർമാണപ്രവര്‍ത്തനങ്ങള്‍ തുട ങ്ങിവയ്ക്കും. സ്ഥാപനത്തിന്‍റെ താത്പര്യം സുരക്ഷിതത്വം തുടങ്ങിയവ മുന്‍നിര്‍ത്തി പ്ര വര്‍ത്തിക്കും.

തിരുവാതിര: മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജന്മനാട്ടിലേക്ക് വരാൻ ഏര്‍ പ്പാടുചെയ്യും. അര്‍ഹമായ പൂര്‍വികസ്വത്ത് രേഖാപരമായി ലഭിക്കും.

പുണര്‍തം: അപമാനം ഒഴിവാക്കാൻ അധികാരസ്ഥാനം ഒഴിയും. സങ്കല്‍പ്പത്തിനു വി പരീതമായി കാര്യങ്ങള്‍ വന്നുഭവിക്കും. മനോവിഷമങ്ങള്‍ കുറയ്ക്കാൻ ദേവാലയ ദര്‍ശനം നടത്തും.

പൂയ്യം: ആദര്‍ശങ്ങള്‍ ഫലവത്താകും. സംഘനേതൃത്വസ്ഥാനം വഹിക്കും. ഉപരിപഠന ത്തിനു ചേരും.വ്യവസ്ഥകള്‍ പാലിക്കും. സാമ്പത്തികവരുമാനം വർധിക്കും.

ആയില്യം: ഉത്തരവാദിത്ത്വം വർധിക്കും. പുതിയ വ്യാപാരവ്യവസായങ്ങള്‍ക്കു തുട ക്കം കുറിക്കും.അപകീര്‍ത്തി ഒഴിവാക്കാൻ കഴിവിന്‍റെ പരമാവധി പ്രവര്‍ത്തിക്കും.

മകം: ക്ഷയാവസ്ഥകള്‍ പരിഹരിക്കും.സുരക്ഷിതമായ പദ്ധതിയില്‍ പണം നിക്ഷേപി യ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസാഹചര്യം വന്നുചേരും. ആത്മവിശ്വാസവും ചു മതലാബോധവും വർധിക്കും.

പൂരം: ആശ്രയിച്ചുവരുന്നവര്‍ക്ക് ആശ്വാസം നല്‍കും.അവിചാരിതമായി സ്ഥാനമാറ്റമു ണ്ടാകും.യാത്രയില്‍ തടസ്സങ്ങള്‍ ഉണ്ടാകും.

ഉത്രം: ഒത്തൊരുമയില്ലാത്തതിനാല്‍ ഉദ്യോഗം ഉപേക്ഷിക്കും.വാതനാഡീരോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ തുടങ്ങും.മോഹനവാക്ദാനങ്ങളില്‍ അകപ്പെടരുത്.തൊഴില്‍ മേഖ ലകളില്‍ ശത്രുക്കള്‍ വർധിക്കും.

അത്തം: അവസരോചിതമായി പ്രവര്‍ത്തിക്കാൻ ആത്മപ്രചോദനമുണ്ടാകും. അസു ഖങ്ങള്‍ക്ക് ആയുർവേദ ചികിത്സ തുടങ്ങും.പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭി യ്ക്കും.

ചിത്ര: ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം ആശ്വാസത്തിനു വഴിയൊരുക്കും..ബന്ധു ക്കള്‍ വിരുന്നുവരും. വ്യാപാരവ്യവസായ സ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ തയാറാകും.

ചോതി: പരസ്പരവിരുദ്ധമായ പ്രവര്‍ത്തികള്‍ പണനഷ്ടമുണ്ടാക്കും.കഠിനാദ്ധ്വാനത്താല്‍ കാര്യസാദ്ധ്യമുണ്ടാകും. ബാദ്ധ്യതകള്‍ തീര്‍ക്കാൻ ഭൂമിവില്‍ക്കും. മാനസികവിഭ്രാന്തി വർധിക്കും.

വിശാഖം: പരസ്പരധാരണയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ഗൃഹപ്രവേ ശത്തിന് ഏര്‍പ്പാടുകള്‍ ഏറെക്കുറെ പൂര്‍ത്തിയാകും.ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാൻ തയാറാകും.

അനിഴം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഭൂമിവിൽപ്പന തത്കാലം ഉപേക്ഷിക്കും.ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. മാതൃപിതൃസംരക്ഷണമുണ്ടാകും.

തൃക്കേട്ട: വിശ്വാസയോഗ്യമല്ലാത്തതിനാല്‍ കൂട്ടുത്തരവാദിത്ത്വത്തില്‍ നിന്നു പിന്മാറും. ആത്മവിശ്വാസം കുറയും.അപൂർവങ്ങളായ സ്വപ്നദര്‍ശനത്താല്‍ ആധി വർധിക്കും.

മൂലം: സ്വപ്നസാക്ഷാത്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.ആരോഗ്യം തൃപ്തിക രമായിരിക്കും.അഭീഷ്ടകാര്യങ്ങള്‍ സാധിക്കും. ഗൃഹത്തില്‍ സ്വസ്ഥതയും സമാധാന വും ഉണ്ടാകും.

പൂരാടം: പരിശ്രമസാഫല്യത്താല്‍ ആശ്വാസമുണ്ടാകും.സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് അ നുമതി ലഭിക്കും. അവസരോചിതമായി പ്രവര്‍ത്തിക്കാൻ സാധിക്കും.

ഉത്രാടം: വേര്‍പെട്ട് താമസിച്ചിരുന്നവര്‍ക്ക് ഒരുമിച്ചു താമസിക്കുവാനവസരമുണ്ടാകും. കഴിവിന്‍റെ പരമാവധി പ്രാവര്‍ത്തികമാക്കാൻ സാധിക്കും. സൗഹൃദസംഭാഷണ ത്തില്‍ പുതിയ ആശയങ്ങള്‍ ആവിര്‍ഭവിക്കും.

തിരുവോണം: വ്യക്തിത്വത്തിനു യോജിക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. ഉദാ സീനമനോഭാവം ന്യായീകരിക്കുന്നത് അബദ്ധമാകും. ദേഹത്തിന്‍റെ ഇടതുഭാഗത്തിന് ബലക്ഷയം തോന്നും.

അവിട്ടം: പരിജ്ഞാനക്കുറവിനാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടും. പണം,അഗ്നി,ആയുധം, വാഹനം തുടങ്ങി യവ കൈകാര്യം ചെയ്യുന്നതില്‍ വളരെ ശ്രദ്ധവേണം. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

ചതയം: അന്തരീക്ഷത്തിലെ വ്യതിയാനത്താല്‍ അസുഖം പിടിപെടും.പ്രത്യുപകാരം ചെ യ്യുവാന്‍ അവസരം വന്നുചേരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

പൂരോരുട്ടാതി: പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും.സമൂഹത്തില്‍ ഉന്നതരെ പരിച യപ്പെടുവാനവസരമുണ്ടാകും.പ്രവര്‍ത്തനമേഖലകള്‍ മെച്ചപ്പെടും.തൊഴില്‍ മേഖലകളോ ടു നബന്ധപ്പെട്ട് യാത്രാക്ലേശം വർധിക്കും.

ഉത്രട്ടാതി: അന്യരെപ്പറ്റിയുള്ള അബദ്ധധാരണകള്‍ ഉപേക്ഷിക്കണം.അവ്യക്തമായ പ ണമിടപാടുകളില്‍ നിന്നും പിന്മാറണം.വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

രേവതി: പറഞ്ഞുഫലിപ്പിക്കാൻ സാധിക്കാത്തത് പ്രവൃത്തിയിലൂടെ പ്രകടമാ ക്കും.ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അനുഭവജ്ഞാനത്താല്‍ ഓഹരി വിപണയില്‍ പുനഃപ്രവേശിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top