Flash News

“ഞാന്‍ അവിവാഹിതനും എഞ്ചിനീയറും”; 1992ല്‍ മോദി പറഞ്ഞു; കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു

May 14, 2019

60436573_2022264698069988_566807302204555264_nപ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പ്രസ്താവനകളുടെ പേരില്‍ അദ്ദേഹത്തെ പരിഹാസവും ട്രോളുംകൊണ്ട് വളഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടയില്‍ മോദി മുമ്പ് പല അവസരങ്ങളിലും പറഞ്ഞ നുണകളും ഇപ്പോള്‍ പലരും കുത്തിപ്പൊക്കിക്കൊണ്ട് വരുന്നുണ്ട്.

1992ല്‍ ഒരു കന്നഡ സായാഹ്ന പത്രത്തിന് അന്ന് ആര്‍എസ്എസ് നേതാവായിരുന്ന മോദി നല്‍കിയ അഭിമുഖമാണ് ഇതില്‍ അവസാനത്തേത്. താന്‍ അവിവാഹതിനാണെന്നും എഞ്ചിനീയര്‍ ആണെന്നുമാണ് ഇന്‍ഡ് വെസ്റ്റിഗേഷന്‍സ് എന്ന പത്രത്തോട് മോദി പറഞ്ഞത്. ഇവ രണ്ടും പച്ചക്കള്ളമാണെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.

ദ ഇന്‍ക്രെഡിബിള്‍ ലയര്‍ (അസാധാരണ നുണയന്‍) എന്നാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സോഷ്യല്‍ മീഡിയ ചാര്‍ത്തി നല്‍കിയിരിക്കുന്ന പേര്. യുദ്ധവിമാനങ്ങളെ റഡാറുകളില്‍ നിന്ന് മറയ്ക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന തന്റെ സിദ്ധാന്തമാണ് ബാലക്കോട്ട് വ്യോമാക്രമണം വിജയിക്കാന്‍ കാരണമെന്നായിരുന്നു മോദി ന്യൂസ് നേഷനോട് പറഞ്ഞത്.

1988ല്‍ തന്റെ കയ്യില്‍ ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നതായും അതില്‍ എല്‍കെ അദ്വാനിയുടെ ഫോട്ടോയെടുത്ത് താന്‍ അദ്ദേഹത്തിന് ഇമെയില്‍ വഴി അയച്ചുകൊടുത്തതായും മോദി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പഴയ അഭിമുഖം ഇന്‍ഡ് വെസ്റ്റിഗേഷന്‍സ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കാണിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top