Flash News

പിഎസ്‌സി ചെയര്‍മാന്റെ ഭാര്യയുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കില്ല; ആവശ്യം തള്ളി

May 14, 2019

13051915577601991778974865തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ ഒപ്പം കൂട്ടുന്ന ഭാര്യയുടെ ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന പിഎസ്‌സി ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. മന്ത്രിമാര്‍ക്ക് പോലുമില്ലാത്ത സൗകര്യം പിഎസ്‌സി ചെയര്‍മാന് നല്‍കാന്‍ കഴിയില്ലെന്ന് പൊതുഭരണ വകുപ്പ് വ്യക്തമാക്കി. ഇത് രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കും.

കഴിഞ്ഞ എപ്രില്‍ 30നാണ് പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീര്‍, തന്റെ ഭാര്യയുടെ യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ഫയലില്‍ കുറിച്ചത്. ഈ ആവശ്യം പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജ് പൊതുഭരണ വകുപ്പിന് കൈമാറി. ഇതിന്‍മേലാണ് പൊതുഭരണ വകുപ്പ് നിലപാടെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയ്‌ക്കോ മന്ത്രിമാര്‍ക്കോ ഭരണഘടനാ സ്ഥാനപങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കോ ഇങ്ങിനെയൊരു അവകാശം ഇല്ല. അതിനാല്‍ പിഎസ്‌സി ചെയര്‍മാന് മാത്രം ഇക്കാര്യം അനുവദിക്കാനാകില്ലെന്ന് ജിഎഡി വ്യക്തമാക്കി. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും പിഎസ്‌സി ചെയര്‍മാന് അനുവദിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ചെയര്‍മാന്റെ പുതിയ ആവശ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top