Flash News

രഞ്ജിത്ത് ജോണ്‍സണ്‍ വധം: ഏഴ് പേര്‍ക്ക് ജീവപര്യന്തം

May 14, 2019

renjith-johnson-murderകൊല്ലം രഞ്ജിത്ത് ജോണ്‍സണ്‍ വധത്തില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം കോടതി വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. ജാമ്യവും പരോളും നല്‍കരുതെന്ന് അഡീഷണല്‍ സെഷന്‍സ് കോതി ഉത്തരവിട്ടു.

2018 ഓഗസ്ത് 15നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രതികള്‍ ഇരയെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെ പ്രതിയായ മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം.

murder-1ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു നേരത്ത പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.

ഇരവിപുരം സ്വദേശി മനോജ് (40), നെടുങ്ങോലം സ്വദേശി രഞ്ജിത്ത് (40), പൂതക്കുളം പാണാട്ടുചിറയില്‍ ഉണ്ണി (39), വെട്ടിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന ഡീസന്റ്മുക്ക് കോണത്തുകാവിനുസമീപം പ്രണവ് (25), ഡീസന്റ്മുക്ക് സ്വദേശി വിഷ്ണു (21), കിളികൊല്ലൂര്‍ പവിത്രം നഗറില്‍ വിനേഷ് (38), വെട്ടിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന വടക്കേവിള സ്വദേശി റിയാസ് (30), കിളികൊല്ലൂര്‍ നക്ഷത്രനഗര്‍ പറങ്കിമാംവിളയില്‍ അജിംഷാ (37) എന്നിവരാണ് പ്രതികള്‍.

ranjith-murder


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top