Flash News

അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു; രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന് തിരിച്ചടി

May 14, 2019

712848-rahul-new-zeeന്യൂഡല്‍ഹി: എല്ലാ മേഖലകളിലും ബിജെപിയെ ഒറ്റപ്പെടുത്തി കോണ്‍ഗ്രസ് മുന്നേറുമ്പോഴും അടുത്ത പ്രധാനമന്ത്രി ആരാകണമെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ.

മെയ് 21 ന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചില പ്രമുഖ നേതാക്കള്‍ അറിയിച്ചതാണ് കോണ്‍ഗ്രസിന് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടിയുണ്ടായിട്ടില്ലെന്നാണ് വിവരം.

കോണ്‍ഗ്രസിനോട് അകലം പാലിക്കാനാണ് ഈ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം. കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം ലഭിക്കുന്നതിനോട് ഇവര്‍ക്ക് താല്‍പ്പര്യമില്ല. മായാവതിയ്ക്കും മമതാ ബാനര്‍ജിയ്ക്കും പ്രധാനമന്ത്രിയാകണമെന്നുണ്ട്. അതുകൊണ്ട് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തെ അവര്‍ എതിര്‍ക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഇത്തരമൊരു നീക്കം കോണ്‍ഗ്രസിന് വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top