Flash News

ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു

May 14, 2019

nayyattinkkara-murderതിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി നടപടിക്കിടെ അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ചു. മകള്‍ വൈഷ്ണവി (19) മരിച്ചു. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ അമ്മ ലേഖ ഇന്ന് ഉച്ചയ്ക്ക് മരണപ്പെട്ടു. കാനറാ ബാങ്കില്‍ നിന്നും ഏഴ് ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നതായാണ് വിവരം. ജപ്തി നടപടി ഉടന്‍ ഉണ്ടാകുമെന്ന് വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ.

നെയ്യാറ്റിന്‍കര കാനറ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ, 15 വര്‍ഷം മുമ്പ് ഇവര്‍ വായ്പയെടുത്തിരുന്നു. പലിശ സഹിതം ഇപ്പോള്‍ ആറു ലക്ഷത്തി എണ്‍പതിനായിരം രൂപയായിട്ടുണ്ട്. ഭര്‍ത്താവിന് ഗള്‍ഫില്‍ ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതൽ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.

neyyatinkara-murder_710x400xtഅതേസമയം വായ്പ തിരിച്ചുകിട്ടാനായി കേസ് കൊടുത്തിരുന്നെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. തിരിച്ചടയ്ക്കാന്‍ കുടുംബം സമയം നീട്ടി ചോദിച്ചിരുന്നു. തിരിച്ചടയ്ക്കാനുള്ള സമയ പരിധി ഇന്നവസാനിച്ചിരുന്നതായും ബാങ്ക് വ്യക്തമാക്കി. എന്നാല്‍ ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു. ഇന്ന് ജപ്തി ചെയ്യുമെന്ന് ബാങ്ക് അറിയിച്ചിരുന്നെന്ന് ഭര്‍ത്താവ് ചന്ദ്രന്‍ പറഞ്ഞു.

സംഭവത്തിൽ ബാങ്ക് മാനേജർക്കെതിരെ കേസെടുക്കും. കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കിന്‍റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും പൊലീസ് മൊഴി എടുത്തു. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

neyyatinkara-letter

റവന്യൂ മന്ത്രി ബാങ്കിനോട് വിശദീകരണം തേടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭയന്ന് അമ്മയും മകളും സ്വയം തീ കൊളുത്തി മരിച്ച സംഭവത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ബാങ്കിനോട് വിശദീകരണം തേടി. ഫോണ്‍ വിളിച്ച് മന്ത്രി അതൃപ്തി അറിയിച്ചു. മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ജപ്തി നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് മന്ത്രി ബാങ്കിനോട് ചോദിച്ചു.

കനറാ ബാങ്കിനെതിരെ കലക്ടര്‍ കെ വാസുകിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കനറാ ബാങ്കിന്റെ ജപ്തി നടപടികളാണ് മാരായമുട്ടത്ത് 19കാരിയായ വൈഷ്ണവിയുടെയും പിന്നാലെ അമ്മയുടേയും മരണത്തിലേക്ക് നയിച്ചതെന്ന് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

bank


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top