Flash News

സൗദിയിലും യുഎയിലും എണ്ണക്കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഇറാന്റെ പിന്തുണയോടെ ഹൂതികളാണ് ആക്രമണം നടത്തിയതെന്ന് സൗദി

May 14, 2019

New-Project-2-4സൗദി അറേബ്യയില്‍ രണ്ടു ഓയില്‍ പമ്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സൗദി ആരാംകോയിലെ ഓയില്‍ പമ്പിംഗ് സ്റ്റെഷനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് ബിന്‍ അല്‍ ഫലിഹ് ആക്രമണം സ്ഥിരീകരിച്ചു. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും ഖാലിദ് ബിന്‍ അല്‍ ഫലിഹ് പറഞ്ഞു.

യെമനിലെ ഹൂതി തീവ്ര വാദികള്‍ക്ക് നേരെയുള്ള തങ്ങളുടെ എതിര്‍പ്പ് പ്രധാനമാണ് എന്നതാണ് ഈ ആക്രമണം തെളിയിക്കുന്നതെന്നും ഖാലിദ് ബിന്‍ അല്‍ ഫലിഹ് പറഞ്ഞു. ഇറാന്‍റെ പിന്തുണയോടെയാണ് ഹൂതി തീവ്രവാദികളുടെ പ്രവര്‍ത്തനമെന്നും സൗദി അറേബ്യ ആരോപിച്ചു. ഓയില്‍ പമ്പിംഗ് സ്റ്റെഷനുകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തില്‍ കാര്യമായ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഓയില്‍ പമ്പിംഗ് സ്റ്റെഷനുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആണെന്നും സൗദിഅറേബ്യ വ്യക്തമാക്കി.

soudiയുഎ.ഇയിലെ ഫുജൈറ തുറമുഖത്ത് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടന്നു. ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകള്‍ക്കുനേരേ ആക്രമണമുണ്ടായത്. ഇതില്‍ രണ്ടുകപ്പലുകള്‍ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇ.യുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമിക്കപ്പെട്ടവയില്‍ ഒരു ടാങ്കര്‍ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്. വാണിജ്യ കപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടായതായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ടാങ്കറുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

അതേസമയം അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാന്‍ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാന്‍ യു.എസ്. ഗള്‍ഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബര്‍ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു.

അതിനിടെ ഇറാന് താക്കീതുമായി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ഇറാന് സമീപം പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ പ്രതിരോധ പറക്കല്‍ നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി വലിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്കയോടെയാണ് ലോകം അമേരിക്കന്‍ നീക്കത്തെ കാണുന്നത്.

അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ആദ്യമായാണ് പ്രതിരോധപ്പറക്കല്‍ നടത്തിയത്. മധ്യപൂര്‍വദേശത്ത് ഇറാന്‍റെ ‘ഭീഷണി’ തടയുന്നതിനായി സേന ഞായറാഴ്ച മേഖലയില്‍ പട്രോളിംഗ് നടത്തിയതായി യു.എസ് എയര്‍ഫോഴ്സസ് സെന്‍ട്രല്‍ കമാന്‍ഡാണു വെളിപ്പെടുത്തിയത്.

f15c.1.208246യു.എസ് വ്യോമസേനയുടെ ബി52എച്ച് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍, എഫ്15സി ഈഗിള്‍സ്, എഫ്35എ ലൈറ്റ്നിംഗ് 2 ജോയിന്‍റ് സ്ട്രെെക് പോര്‍വിമാനങ്ങള്‍ എന്നിവയാണ് പ്രതിരോധപ്പരറക്കല്‍ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു. ഏതുവിധേനയും രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യു.എസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോര്‍വിമാനങ്ങള്‍ പ്രതിരോധപ്പറക്കല്‍ നടത്തിയതെന്ന് യു.എസ് പട്ടാളം വ്യക്തമാക്കി.

ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും യു എസ് ഏകപക്ഷീയമായി പിന്മാറിയതും ഇവര്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കിയിരുന്നു. മധ്യപൂര്‍വ ദേശത്ത് ഇറാന്‍റെ ആക്രമണം ഉണ്ടായാല്‍ ഏതു നിലക്കും പ്രതിരോധിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് അമേരിക്ക അറിയിച്ചു. സേനാ വിന്യാസത്തിന്‍റെ പദ്ധതികള്‍ പ്രാരംഭദശയിലാണെും ഇറാന്‍റെ നീക്കം എന്തെന്ന് മനസിലാക്കിയായിരിക്കും തുടര്‍നടപടിയെുന്നും ഒരു ഉതതല യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top