Flash News

എക്യൂമെനിക്കല്‍ വോളിബോള്‍-ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റ് ട്രിനിറ്റി സെന്‍ററില്‍ മെയ് 18 മുതല്‍

May 15, 2019 , ജീമോന്‍ റാന്നി

ICECH Volleyball Basketball Tournament-1ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വോളിബോള്‍-ബാസ്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്‍റുകള്‍ക്കു തുടക്കം കുറിക്കുന്നു.

മെയ് 18 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്‍റ് വെകുന്നേരം 8 നു സമാപിക്കും. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള ട്രിനിറ്റി സെന്‍ററിലാണ് (5810, Almeda Genoa Rd, Houston, TX -77048) ടൂര്‍ണമെന്‍റ്.

ഹൂസ്റ്റണിലെ വിവിധ ഇടവകകളില്‍ നിന്നു പങ്കെടുക്കുന്ന ടീമുകളില്‍കൂടി ഹൂസ്റ്റണിലെ പ്രശസ്തരായ വോളിബോള്‍ താരങ്ങളാണ് ടൂര്‍ണമെന്‍റില്‍ അണിനിരക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ജൂണ്‍ 8,9 തീയതികളില്‍ (ശനി, ഞായര്‍) ട്രിനിറ്റി സെന്‍ററില്‍ വച്ച് എക്യൂമെനിക്കല്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ഐസക് ബി പ്രകാശ് 832 997 9788, റവ. ഫാ. എബ്രഹാം സഖറിയ 832 466 3153, റജി കോട്ടയം 832 723 7995, ബിജു ചാലക്കല്‍ 832 275 1624, നൈനാന്‍ വെട്ടിനാല്‍ 832 681 6877, അനില്‍ വര്‍ഗീസ് 832 594 7198.

ICECH Volleyball Basketball Tournament


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top