Flash News

ഡോ. ശശി തരൂരിന് സാന്‍ ഫ്രാന്‍സിസ്കോയില്‍ മലയാളി സമൂഹത്തിന്‍റെ വമ്പിച്ച സ്വീകരണം

May 15, 2019 , ബിന്ദു ടിജി

IMG_3224സാന്‍ ഫ്രാന്‍സിസ്കോ: സിലിക്കണ്‍ വാലി ബേ ഏരിയയിലെ ഫോമാ, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ബേ മലയാളി സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്ട്സ് ക്ലബ് എന്നീ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്ടര്‍ ശശി തരൂരിന് വമ്പിച്ച സ്വീകരണം നല്‍കി. മെയ് എട്ടിനു വെകുന്നേരം സാന്‍ ഹോസെ ക്നാനായ കമ്മ്യൂണിറ്റി ഹാളില്‍ ആയിരുന്നു സ്വീകരണം. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ബേ ഏരിയായില്‍ എത്തിച്ചേര്‍ന്നതാണ് ദീര്‍ഘകാലം ഐക്യ രാഷ്ട്രസഭയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പ്രശസ്ത എഴുത്തുകാരനും വാഗ്മിയും ഇപ്പോഴത്തെ എം പി യുമായ ഡോക്ടര്‍ ശശി തരൂര്‍. കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് വോളിബോള്‍ ക്ലബ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍, ഫൊക്കാന, സര്‍ഗ്ഗവേദി, ലയണ്‍സ് ക്ലബ്, ക്നാനായ അസോസിയേഷന്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, തുടങ്ങി ബേ ഏരിയയിലെ പ്രമുഖ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ മലയാളികളുടെ അഭിമാനമായ ശശി തരൂരിനെ സ്നേഹാദരപൂര്‍വ്വം വരവേറ്റു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സമൂഹവും സ്വീകരണ ചടങ്ങില്‍ പങ്കുചേര്‍ന്നു. പരമ്പരാഗത രീതിയില്‍ മലയാളി സമൂഹം ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെയാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചത്. വാദ്യക്കാരില്‍ നിന്ന് ചെണ്ട സ്വയം ഏറ്റുവാങ്ങി മറ്റൊരു വാദ്യക്കാരനായി നിന്ന് മേളത്തിന് കൊഴുപ്പേകിയത് സദസ്സില്‍ കൗതുകമുണര്‍ത്തി.

തുടര്‍ന്നുള്ള സമ്മേളനത്തില്‍ നാനാത്വത്തില്‍ ഏകത്വം എന്നത് അതിന്‍റെ പരിപൂര്‍ണ്ണതയില്‍ പ്രാവര്‍ത്തികമാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, സാക്ഷര കേരളത്തിന്‍റെ പ്രതിനിധിയായി ദേശീയ തലത്തില്‍ സേവനമനുഷ്ഠിക്കുന്നത് ഏറെ അഭിമാനകരമാണെന്നും വള്ളത്തോളിന്‍റെ കവിത ചൊല്ലിക്കൊണ്ട് അദ്ദേഹം ഊന്നി പറഞ്ഞു. പ്രവാസികളായിരിക്കുമ്പോഴും സ്വന്തം രാജ്യത്തോടും ഭാഷയോടും കാണിക്കുന്ന സ്നേഹവും ബഹുമാനവും തുടരണമെന്നും ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഫോമാ ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ് ഫോമായെ പ്രതിനിധീകരിച്ച് ആശംസകള്‍ അര്‍പ്പിച്ചു. മങ്കയ്ക്ക് വേണ്ടി പ്രസിഡണ്ട് സജന്‍ മൂലപ്ലാക്കല്‍, ഫൊക്കാനയെയും ഡബ്ലിയു എം എഫ് നെയും പ്രതിനിധാനം ചെയ്തത് ഫൊക്കാന വൈസ് പ്രസിഡണ്ട് ഗീത ജോര്‍ജ്ജ്, ബേ മലയാളിക്ക് വേണ്ടി പ്രസിഡണ്ട് ലെബോണ്‍ മാത്യു എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. പ്രസിദ്ധ ചലച്ചിത്ര നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്‍റണിയും സഹധര്‍മ്മിണി പ്രേമ തെക്കക്കും സാന്‍ഫ്രാന്‍സിസ്കോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റവ. ഫാദര്‍ തോമസ് കോര (സജിയച്ചന്‍) ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദീര്‍ഘനേരം മലയാളി സമൂഹത്തെ പരിചയപ്പെടാനും ആശയങ്ങള്‍ പങ്കിടാനും അദ്ദേഹം ചിലവഴിച്ചു. വിവിധ മലയാളി സംഘടനകളുടെ സഹകരണവും സ്നേഹവും ഏറെ പ്രശംസനീയമെന്ന് സമ്മേളനത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയും അദ്ദേഹം അഭിപ്രായം പങ്കുവെച്ചു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി സംഘടനകളെ സ്വീകരണ ചടങ്ങിന് പങ്കെടുപ്പിക്കാന്‍ പറ്റിയതില്‍ സംഘാടകര്‍ സംതൃപ്തരാണ്. ആന്‍റണി ഇല്ലിക്കാടന്‍, മേരി ദാസന്‍ ജോസഫ്, സുഭാഷ് സക്കറിയ, ഷെറി ജോസഫ്, ടോം തരകന്‍ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി സഹകരിച്ചു. അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന്‍റെ അഭിമാനമായ ശശി തരൂരിനോട് മലയാളിയുടെ സ്നേഹവും ബഹുമാനവും നിമിത്തം ഒരു പ്രവര്‍ത്തി ദിവസം വെകുന്നേരം നടന്ന ചടങ്ങിന് പതിവില്‍ കൂടുതല്‍ ജനത്തിരക്ക് ദര്‍ശിക്കാനായി.

IMG_3216 IMG_3217 IMG_3218 IMG_3219 IMG_3220 IMG_3221 IMG_3222 IMG_3223 IMG_3225IMG_3214 IMG_3215 IMG_3226 IMG_3227 IMG_3228 IMG_3229 IMG_3230 IMG_3231


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top