Flash News

“മകള്‍ മരിച്ചതിന് ശേഷവും ബാങ്കുകാര്‍ പണം ആവശ്യപ്പെട്ടു”; കാനറ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി വൈഷ്ണവിയുടെ പിതാവ്

May 15, 2019

bankകാനറ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത പത്തൊമ്പത് വയസ്സുകാരി വൈഷ്ണവിയുടെ പിതാവ് ചന്ദ്രന്‍. മകള്‍ മരിച്ചതിന് ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് വിളിച്ചിരുന്നുവെന്ന് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണി വരെ ബാങ്കിന്റെ അഭിഭാഷകന്‍ എപ്പോള്‍ പണം അടയ്ക്കുമെന്ന് ചോദിച്ച് വിളിച്ചു. തന്റെ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മാരായമുട്ടത്തെ വീട്ടില്‍ വച്ച് വൈഷ്ണവിയും അമ്മ ലേഖയും ആത്മഹത്യ ചെയ്യുന്നത്. ബാങ്കില്‍ നിന്നും എടുത്ത വായ്പ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ വീടും പറമ്പും ജപ്തി ചെയ്യുന്നതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി ആദ്യം മരിച്ചു. 90 ശതമാനവും പൊള്ളലേറ്റ ലേഖ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു. വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമോ എന്ന കാര്യത്തില്‍ പോലീസ് ഇന്നു തീരുമാനം എടുക്കും. ബാങ്കിന്റെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. കൂടാതെ ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെയും മൊഴികളും പൊലീസ് എടുക്കും. ചന്ദ്രനെ പല തവണ ബാങ്കില്‍ നിന്നും വിളിച്ച് പണം അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്.

New-Project25-4അതേസമയം തങ്ങള്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നാണ് കാനറ ബാങ്ക് അധികൃതര്‍ അവകാശപ്പെടുന്നത്. കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ നിര്‍ദേശപ്രകാരമുളള നടപടി മാത്രമാണ് തങ്ങള്‍ സ്വീകരിച്ചതെന്നും ബാങ്ക് ന്യായീകരിക്കുന്നു.

15 വര്‍ഷം മുമ്പാണ് അഞ്ചുലക്ഷം രൂപ ചന്ദ്രന്‍ വായ്പയെടുത്തത്. ഗള്‍ഫില്‍ ഉണ്ടായിരുന്ന ജോലി ചന്ദ്രന് നഷ്ടപ്പെട്ടതോടെയാണ് വായ്പ അടവ് മുടങ്ങിയത്. എട്ടുലക്ഷത്തോളം രൂപ ഇവര്‍ തിരിച്ചടച്ചതായും പറയുന്നു. പിന്നെയും 6.80 ലക്ഷം രൂപ കുടിശ്ശിക ഉണ്ടായി. ഇത് മേയ് 14 ന് മുമ്പായി അടയ്ക്കണമെന്ന് ബാങ്ക് കര്‍ശന നിര്‍ദേശനം നല്‍കിയിരുന്നു. ബാങ്ക് സവകാശം കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെ പണം കണ്ടെത്താന്‍ ഒരു വഴിയുമില്ലാതെ വന്നു. ഇതോടെ വീട് നഷ്ടമാകുമെന്ന ആശങ്കയിലായി ചന്ദ്രനും ലേഖയും വൈഷ്ണവിയും. മേയ് 14 ന് ഉച്ചയ്ക്ക് മുമ്പ് പണം അടയ്ക്കേണ്ടതായിരുന്നു. അതിനും സാധിക്കാതെ വന്നതോടെ ജപ്തി നടപടികള്‍ക്ക് തങ്ങള്‍ എത്തുകയാണെന്നു ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു ലേഖയുടെയും വൈഷ്ണവിയുടെയും ആത്മഹത്യ.

45 ലക്ഷം വിലവരുന്ന വസ്തു പാതിവിലയ്ക്ക് വില്‍ക്കാന്‍ തയ്യാറായി; വസ്തുവാങ്ങാമെന്ന് വാക്കുനല്‍കിയ ആള്‍ അവസാന നിമിഷം കാലുമാറി; വീടൊഴിയേണ്ട അവസാന നിമിഷവും വില താഴുന്നതും നോക്കി നിന്നു

neyyatinkara-murder_710x400xt (1)കാനറ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് 2003 ലാണു ഗൃഹാനാഥനായ ചന്ദ്രന്‍ 5 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തത്. 8 ലക്ഷത്തോളം രൂപ തിരിച്ചടച്ചു. 2010 ല്‍ അടവ് മുടങ്ങിയതോടെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. സര്‍ഫാസി നിയമപ്രകാരം റിക്കവറി നടപടികള്‍ക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും പോലീസും കഴിഞ്ഞ വെള്ളിയാഴ്ച ജപ്തി നടപടികള്‍ക്കായി എത്തിയിരുന്നു.

14 നു മുന്‍പ് വീട് വിറ്റ് പണം അടയ്ക്കാമെന്നു ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി ഒപ്പിട്ടു നല്‍കുകയും ജപ്തി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഈ സമയത്താണ് പാതി വിലയ്ക്ക് സ്ഥലം വാങ്ങാന്‍ തയ്യാറായി ബാലരാമപുരം സ്വദേശിയെത്തിയത്. 45 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള 10.5 സെന്റ് സ്ഥലവും വീടും ആ വിലയ്ക്ക് വില്‍ക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും നടക്കാതായതിനെ തുടര്‍ന്നാണ് ഒടുവില്‍ 24 ലക്ഷം രൂപയ്ക്കു വാങ്ങാമെന്ന ബാലരാമപുരം സ്വദേശിയുടെ വാഗ്ദാനം ചന്ദ്രനും കുടുംബവും സ്വീകരിച്ചത്. ഇന്നലെ ഉച്ചവരെ ഈ വ്യക്തിയുമായുള്ള ഇടപാടിനായി ഇവര്‍ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം നല്‍കിയ ഉറപ്പില്‍ നിന്നും ഇവര്‍ പിന്മാറി. ഉച്ചയായിട്ടും കച്ചവടം നടക്കാതെ വന്നതോടെ കുടുംബം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു കുടുംബം. ഇന്നലെ ഉച്ചയ്ക്ക് മുന്‍പ് പണമടച്ചില്ലെങ്കില്‍ ബാങ്കിനു തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു വ്യവസ്ഥ.

ഒടുവില്‍ ബാങ്കില്‍ നിന്നും ഫോണ്‍ വന്നതോടെ നിരാശയിലായ വൈഷ്ണവിയും ലേഖയും കിടപ്പുമുറിയില്‍ കയറി വാതിലടച്ച്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ചന്ദ്രനും അമ്മ കൃഷ്ണമ്മയും വീടിനു പുറത്തായിരുന്നു ആ സമയം.

വായ്പ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്ന് പിതാവ് ചന്ദ്രന്‍

തന്റെ മകള്‍ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പിതാവ് ചന്ദ്രന്‍ പറഞ്ഞു. വായ്പ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണില്‍ ഇതിന്റെ തെളിവുണ്ടെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥന്‍ ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ല കളക്ടര്‍ നല്‍കിയത്.

neyyatinkara-letter


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top