Flash News

രാഹുല്‍ പ്രധാനമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല; മോദിയെ പുറത്താക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍; പ്രതിപക്ഷ നിരയിലെ വിള്ളല്‍ അടയുന്നു

May 15, 2019

GettyImages-630584442ന്യൂഡല്‍ഹി: നരേന്ദ്ര മോദി അധികാരത്തില്‍ വരാതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മമതയുടെ പേര് ശക്തമായി ഉയരുന്നതിനിടയിലാണ് മമത നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ആര് പ്രധാനമന്ത്രിയാകും എന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇടയിലുള്ള ധാരണ. ഇതിനായി ഫലം വരുന്നതിന് രണ്ട് ദിവസം മുമ്പ് മെയ് 21-ാം തിയതി പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും.

കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ശ്രമം വിജയം കണ്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ചന്ദ്രശേഖര്‍ റാവു പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാര്‍ എന്ന ആഗ്രഹം മമതയുടെ മുന്നില്‍ വെച്ചു. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതി മമത അംഗീകരിച്ചില്ല.

തുടര്‍ന്ന് കെസിആര്‍ സമീപിച്ചത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണം എന്ന് നിരന്തരം പറയുന്നയാളാണ് സ്റ്റാലിന്‍. അതിനാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കൂവെന്ന മറുപടിയാണ് കെസിആറിന് ലഭിച്ചത്. ഇതോടെ കെസിആറും തന്റെ പദ്ധതി ഉപേക്ഷിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തന്നെയാണ് സാധ്യത.

അതേസമയം ബിജെപിയെയും മോദിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ എന്ത് വിട്ടുവീഴ്ചകള്‍ക്കും തങ്ങള്‍ തയ്യാറാണെന്നും രാഹുല്‍ തന്നെ പ്രധാനമന്ത്രിയാകണം എന്ന് നിര്‍ബന്ധമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top