Flash News

നെയ്യാറ്റിന്‍കര ആത്മഹത്യ: കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് ആത്മഹത്യാക്കുറിപ്പ്; ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

May 15, 2019

New-Project25-4നെയ്യാറ്റിന്‍കര: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. മരണത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തി. മരണത്തിന് കാരണം ഭര്‍ത്താവ് ചന്ദ്രനും ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മയും സഹോദരി ശാന്തയും മറ്റൊരു കുടുംബ സുഹൃത്തുമാണെന്ന് കത്തില്‍ പറയുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനെയും കൃഷ്ണമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തു.

ആത്മഹത്യ ചെയ്ത റൂമില്‍ ഒട്ടിച്ച നിലയിലായിരുന്നു കത്ത് കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ജപ്തി നോട്ടീസ് ലഭിച്ചിട്ട് ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നുമാണ് കത്തില്‍ പറയുന്നത്.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് നെയ്യാറ്റിന്‍കര മാരായമുട്ടത്തെ വീട്ടില്‍ വച്ച് മകള്‍ വൈഷ്ണവിയും അമ്മ ലേഖയും ആത്മഹത്യ ചെയ്യുന്നത്. ബാങ്കില്‍ നിന്നും എടുത്ത വായ്പ്പ തിരിച്ചടക്കാത്തതിന്റെ പേരില്‍ വീടും പറമ്പും ജപ്തി ചെയ്യുന്നതിന്റെ മനോവിഷമത്തിലായിരുന്നു ഇരുവരും ആത്മഹത്യ ചെയ്തതെന്നായിരുന്നു പുറത്ത് വന്നിരുന്ന വാര്‍ത്ത. അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് ശേഷവും പണം ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് വിളിച്ചിരുന്നതായും മകള്‍ വൈഷ്ണവിയെ കൊണ്ടും ബാങ്ക് അധികൃതര്‍ ഒപ്പിട്ടു വാങ്ങിയിരുന്നുവെന്നും ഗൃഹനാഥന്‍ ചന്ദ്രന്‍ രുദ്രന്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഗൃഹനാഥന്റെ ആരോപണം ബാങ്ക് അധികൃതര്‍ തള്ളിയിരുന്നു. കോടതി നിയോഗിച്ച കമ്മീഷനാണ് കുടുംബത്തിന്റെ ഒപ്പ് വാങ്ങിയതെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അടച്ചിട്ട വീട്ടു മുറിയില്‍ നിന്ന് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി ആദ്യം മരിച്ചു. 90 ശതമാനവും പൊള്ളലേറ്റ ലേഖ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു. വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം ഇന്നു ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top